ഇന്ത്യയ്ക്ക് ഭീഷണിയായിരുന്ന പാക് ഭീകരര്‍ അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെടുന്നു, ഇപ്പോള്‍ കൊല്ലപ്പെട്ടത് ഹാജി അക്ബര്‍
ശ്രീനഗര്‍ : പാകിസ്ഥാനിലെ ലഷ്‌കര്‍-ഇ-ഇസ്ലാം ഭീകര സംഘടനയുടെ കമാന്‍ഡര്‍ ഹാജി അക്ബര്‍ അഫ്രീദിയെ അജ്ഞാതര്‍ വെടിവച്ച് കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട് . ഖൈബര്‍ ജില്ലയിലെ ബാരയിലാണ് സംഭവം . അജ്ഞാതരായ സായുധ സംഘമാണ് അഫ്രീദിയെ വെടിവച്ച് വീഴ്ത്തിയത്.
നിരന്തരം ഭീകരപ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്ന ഭീകരസംഘടനയാണ് ലഷ്‌കര്‍ ഇസ്ലാം. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കശ്മീരിലെ വിവിധ സമുദായങ്ങള്‍ക്ക് ഹാജി അക്ബര്‍ അഫ്രീദി ഭീഷണിയായിരുന്നു. കൂടാതെ പണ്ഡിറ്റുകളോട് കശ്മീര്‍ വിട്ടുപോകണമെന്നും അല്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നും അഫ്രീദി ഭീഷണിപ്പെടുത്തിയിട്ടുണ്ട്.
അതേസമയം ഹാജി അക്ബര്‍ അഫ്രീദി 2014ന് മുമ്പ് പാക് സൈന്യത്തിന് മുന്നില്‍ കീഴടങ്ങിയിരുന്നുവെന്നും പിന്നീട് സംഘടനയുമായി ബന്ധമില്ലെന്നും വ്യക്തമാക്കി ലഷ്‌കര്‍ ഇസ്ലാം പ്രസ്താവന ഇറക്കിയിട്ടുണ്ട്.