15കാരനെ ലൈംഗികമായി പീഡിപ്പിച്ച് അധ്യാപിക. യുഎസിൽ അര്‍കാന്‍സാസ് പള്ളിയില്‍ വച്ച് പരിചയപ്പെട്ട വിദ്യാര്‍ത്ഥിയെ 26കാരിയായ അദ്ധ്യാപിക റീഗന്‍ ഗ്രേ 2020 മുതല്‍ പീഡനത്തിന് ഇരയാക്കിയിരുന്നു എന്നാണ് വിവരം. സംഭവത്തിൽ അധ്യാപിക അറസ്റ്റിൽ.
ലിറ്റില്‍ റോക്ക് ഇമ്മാനുവല്‍ ബാപ്റ്റിസ് ചര്‍ച്ചില്‍ സന്നദ്ധപ്രവര്‍ത്തനം നടത്തുന്നതിനിടയിൽ പരിചയത്തിലായ 15കാരനെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി. മകന്റെ ഫോണില്‍ അധ്യാപികയുടെ നിരവധി നഗ്ന ചിത്രങ്ങള്‍ രക്ഷകര്‍ത്താക്കളുടെ ശ്രദ്ധയില്‍പ്പെട്ടതോടെ ഇവര്‍ വിവരം പള്ളിയിലെ പാസ്റ്ററെ അറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇവരുടെ വീട്ടിലും കാറിലും വച്ച് കുട്ടിയെ പീഡിപ്പിച്ചതായാണ് വിവരം. 2023ല്‍ നടന്ന കൗണ്‍സിലിംഗില്‍ ഇവര്‍ കുറ്റസമ്മതം നടത്തിയതായി എഫ്ബിഐയെ പള്ളി അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
read also: സല്‍മാൻ ഖാന്റെ വീടിന് നേരെ വെടിവെപ്പ്: മുഖ്യ പ്രതികളില്‍ ഒരാള്‍ ജീവനൊടുക്കി
ലിറ്റില്‍ റോക്ക് ക്രിസ്ത്യന്‍ അക്കാദമിയില്‍ അധ്യാപികയെ ലൈംഗികാതിക്രമ കുറ്റം ചുമത്തി കസ്റ്റഡിയിൽ എടുത്തു. അറസ്റ്റിലായ പ്രതിയെ 20,000 ഡോളര്‍ ജാമ്യത്തില്‍ വിട്ടയച്ചു.