ദത്തുപുത്രനുമായി കിടക്ക പങ്കിട്ട് വനിതാ നേതാവ്, കൈയോടെ പിടികൂടി ഭർത്താവ്: പാർട്ടിയില്‍ നിന്ന് പുറത്താക്കൽ
ബാങ്കോക്ക്: ദത്തുപുത്രനുമായി യുവതിയ്ക്ക് അവിഹിത ബന്ധം. തായ്ലൻഡിലെ തീപ്പൊരി നേതാവായ നാല്‍പ്പത്തഞ്ചുകാരി പ്രപാപോണ്‍ ചോയിവാഡ്കോയുടെ അവിഹിത ഭർത്താവ് കണ്ടുപിടിച്ചതോടെ പാർട്ടിയിൽ നിന്നും ഇവരെ പുറത്താക്കി.
കഴിഞ്ഞവർഷം ഒരു ദേവാലയത്തില്‍ നിന്നും ദത്തെടുത്ത ഇരുപത്തിനാലുകാരനും സന്ന്യാസിയുമായ ഫ്രാ മഹായ്ക്കൊപ്പമാണ് ചോയിവാഡ്കോ അവിഹിതം പുലർത്തിയത്. അറുപത്തഞ്ചുകാരനാണ് ചോയിവാഡ്കോയുടെ ഭർത്താവ്. ഇരുവരും തമ്മില്‍ വഴിവിട്ട ബന്ധമുണ്ടെന്ന് ചോയിവാഡ്കോയുടെ ഭർത്താവിന് നേരത്തേ സംശയമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഇയാൾ വീട്ടിൽ എത്തുമ്പോൾ പൂർണ നഗ്നയായി ദത്തുപുത്രനൊപ്പം കിടക്കുകയായിരുന്നു ചോയിവാഡ്കോ എന്നാണ് റിപ്പോർട്ട്. ഇതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. അവിഹിതം കയ്യോടെ പിടിക്കപ്പെട്ടതില്‍ തികഞ്ഞ സന്തോഷമുണ്ടെന്നാണ് ചോയിവാഡ്കോയുടെ ഭർത്താവ് പറയുന്നത്. ഇത്രയും നാള് ചോയിവാഡ്കോ തന്നെയും രാജ്യത്തെ ജനങ്ങളെയും വഞ്ചിച്ചുകൊണ്ടിരിക്കുകയാണെന്നും അയാള്‍ പറഞ്ഞു.
read also: ടയർ മാറ്റാൻ നിർത്തിയിട്ട കാറില്‍ ലോറിയിടിച്ച് രണ്ട് വയസുകാരന് ദാരുണാന്ത്യം: എട്ട് പേര് ഗുരുതരാവസ്ഥയില്‍
സംഭവം സോഷ്യല്‍ മീഡിയില്‍ വൈറലായതിനു പിന്നാലെ ഡെമോക്രാറ്റിക് പാർട്ടി നേതൃത്വം ഇടപെടുകയും ഇവരെ സസ്പെൻഡുചെയ്യുകയുമായിരുന്നു. അന്വേഷണം പൂർത്തിയാകുംവരെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍ നിന്നും മാറിനില്‍ക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.