18
July, 2025

A News 365Times Venture

18
Friday
July, 2025

A News 365Times Venture

മില്‍ട്ടണ്‍ ചുഴലിക്കാറ്റ് കരതൊട്ടു, വെള്ളപ്പൊക്കത്തിനും മിന്നല്‍ പ്രളയത്തിനും സാധ്യത

Date:



ഫ്‌ളോറിഡ: മില്‍ട്ടണ്‍ കൊടുങ്കാറ്റ് അമേരിക്കയിലെ സിയെസ്റ്റകീ എന്ന നഗരത്തില്‍ കര തൊട്ടു. ഫ്‌ളോറിഡയുടെ തീരപ്രദേശങ്ങളില്‍ ഇപ്പോള്‍ കനത്ത കാറ്റും മഴയുമാണ്. ലക്ഷക്കണക്കിന് പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. ആറ് വിമാനത്താവളങ്ങള്‍ അടച്ചു. രണ്ടായിരത്തോളം വിമാന സര്‍വ്വീസുകള്‍ റദ്ദാക്കി. വെള്ളപ്പൊക്കത്തിനും മിന്നല്‍ പ്രളയത്തിനും സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.

Read Also: ഹോട്ടൽ മുറിയിൽ ലഹരിപ്പാർട്ടി നടന്നു, കേസിൽ നടി പ്രയാഗ മാർട്ടിനെയും നടൻ ശ്രീനാഥ്‌ ഭാസിയേയും ഇന്ന് ചോദ്യം ചെയ്യും

160 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റഗറി 3 ചുഴലിക്കാറ്റായി മില്‍ട്ടണ്‍ കര തൊട്ടത്. 205 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. മില്‍ട്ടണെ നേരിടാന്‍ വലിയ മുന്നൊരുക്കങ്ങളാണ് ഫ്‌ളോറിഡയില്‍ നടത്തിയത്. മുന്‍കരുതലിന്റെ ഭാഗമായി ഫ്‌ളോറിഡയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 2005ലെ റീത്ത ചുഴലിക്കാറ്റിനുശേഷം ഏറ്റവും പ്രഹരശേഷിയുള്ള കൊടുങ്കാറ്റായിരിക്കും മില്‍ട്ടണ്‍ എന്നാണ് പ്രവചനം. സുരക്ഷ മുന്‍നിര്‍ത്തി ജനങ്ങളോട് വീടുകളില്‍ നിന്ന് ഒഴിഞ്ഞുപോകാന്‍ ഗവര്‍ണര്‍ റോണ്‍ ഡി സാന്റിസ് നിര്‍ദേശം നല്‍കിയിരുന്നു. ലക്ഷക്കണക്കിന് പേര്‍ വൈദ്യുത ബന്ധം നഷ്ടമായി ഇരുട്ടിലാണ്.

ഫ്‌ളോറിഡയിലും പരിസര പ്രദേശങ്ങളിലും കനത്ത നാശം വിതച്ച ഹെലീന്‍ ചുഴലിക്കൊടുങ്കാറ്റിന് പിന്നാലെയാണ് മില്‍ട്ടണ്‍ എത്തിയത്. അമേരിക്കയിലെ തെക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ആഞ്ഞടിച്ച ഹെലീന്‍ 160 ലധികം മനുഷ്യ ജീവന്‍ കവര്‍ന്നിരുന്നു. നോര്‍ത്ത് കരോലിനയില്‍ മാത്രം 73 പേരുടെ ജീവനാണ് പൊലിഞ്ഞത്. സൗത്ത് കരോലിനയില്‍ 36 പേര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related