3500 കുട്ടികളെ ലൈംഗിക വൈകൃതത്തിനിരയാക്കിയ 26കാരൻ പിടിയില്‍


ലണ്ടൻ: സ്നാപ്ചാറ്റ് വഴി കുട്ടികളെ ലൈംഗികചൂഷണത്തിനിരയാക്കിയ യുവാവ് പിടിയിൽ. അയർലൻഡ് സ്വദേശിയായ അലക്സാണ്ടർ മക്ക്കാർട്ട്നി എന്ന 26-കാരനാണ് പിടിയിലായത്. യു.എസ്,യുകെ, ന്യൂസിലൻഡ്, ഓസ്ട്രേലിയ തുടങ്ങി 30 രാജ്യങ്ങളിലായി 3500 കുട്ടികളെ ഇയാൾ ലൈംഗികചൂഷണത്തിനിരയാക്കിയെന്നാണ് പോലീസ് പറയുന്നത്.

read also: ബസ് ജീവനക്കാര്‍ തമ്മില്‍ സംഘര്‍ഷം: ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്ന് ഡ്രൈവറെ പിടിച്ചിറക്കി മര്‍ദിച്ചു

പെണ്‍കുട്ടിയുടെ പേരിലുള്ള വ്യാജസ്നാപ് ചാറ്റ് അക്കൗണ്ട് വഴിയാണ് ഇയാൾ കുട്ടികളെ വലയിലാക്കിയിരുന്നത്. സൗഹൃദം സ്ഥാപിച്ച്‌ ഇവരുടെ നഗ്നചിത്രങ്ങള്‍ നേടിയെടുക്കുകയും ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ പ്രചരിപ്പിക്കുമെന്നും മറ്റ് പീഡോഫൈലുകള്‍ക്ക് അയക്കുമെന്നും ഭീഷണിപ്പെടുത്തി ഓണ്‍ലൈൻ വഴിയുള്ള ലൈംഗികവൈകൃതങ്ങള്‍ക്ക് മുതിരാൻ നിർബന്ധിക്കും. കൂടാതെ, ഇളയ സഹോദരങ്ങളെയും വീട്ടിലെ വളർത്തുമൃഗങ്ങളെയും ലൈംഗികമായി ഉപദ്രവിക്കാനും ഇയാള്‍ ആവശ്യപ്പെടുമായിരുന്നു

സ്കോട്ട്ലൻഡിലെ 13 വയസ്സുകാരിയില്‍ നിന്ന് ലഭിച്ച ഫോണ്‍ സന്ദേശത്തിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലാകുന്നത്. പത്തിനും പതിനാറിനുമിടയില്‍ പ്രായമുള്ള പെണ്‍കുട്ടികളെയാണ് ഇയാള്‍ കൂടുതലും വലയിലാക്കിയത്.