16
February, 2026

A News 365Times Venture

16
Monday
February, 2026

A News 365Times Venture

‘ദ ഓർഡർ ഓഫ് എക്സലൻസ്’ അവാർഡ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

Date:


ജോർജ്‍ടൗൺ: ഗയാനയുടെ പരമോന്നത ദേശീയ പുരസ്കാരമായ ‘ദ ഓർഡർ ഓഫ് എക്സലൻസ്’ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു. ജോർജ്‍ടൗണിലെ സ്റ്റേറ്റ് ഹൗസിൽ വെച്ചാണ് പ്രസിഡന്റ് ഡോ. ഇർഫാൻ അലി പ്രധാനമന്ത്രിക്ക് പുരസ്കാരം സമ്മാനിച്ചത്.

ഈ ബഹുമതി തനിക്ക് മാത്രമുള്ളതല്ലെന്നും 140 കോടി ഇന്ത്യക്കാർക്ക് കൂടി ലഭിക്കുന്ന അംഗീകാരമാണെന്നും പുരസ്‌കാരം സ്വീകരിച്ച ശേഷം പ്രധാനമന്ത്രി പറഞ്ഞു.

ചരിത്രപരമായിത്തന്നെ ഇന്ത്യയും ഗയാനയും തമ്മിൽ ആഴത്തിൽ വേരൂന്നിയ ബന്ധമാണുള്ളതെന്നും വരും കാലത്ത് ഈ ബന്ധം കൂടുതൽ ശക്തമായി വളരുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related