ഷിഗാറ്റ്‌സെയില്‍: തിബറ്റില്‍ ഇന്ന് രാവിലെ ഉണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 95 കടന്നു. 130 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 1,000ത്തോളം കെട്ടിടങ്ങളാണ് തകര്‍ന്നത്.
ടിബറ്റിലെ വിശുദ്ധ നഗരമാണ് ഷിഗാറ്റ്‌സെ. പ്രാദേശിക സമയം ഒമ്പത് മണിക്കാണ് 7.1 രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. നേപ്പാളിലും ഇന്ത്യയിലെ ചില സംസ്ഥാനങ്ങളിലും ഈ സമയം ഭൂചലനം അനുഭവപ്പെട്ടിരുന്നു.
ടിബറ്റന്‍ ബുദ്ധമതത്തിലെ പ്രധാനിയായ പഞ്ചന്‍ ലാമയുടെ പരമ്പരാഗത ഇരിപ്പിടമുള്ള സ്ഥലമാണ് ഭൂകമ്പം ഉണ്ടായ ഷിഗാറ്റ്‌സെ പ്രദേശം. ഇനിയും കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നതിനാൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.