1
September, 2025

A News 365Times Venture

1
Monday
September, 2025

A News 365Times Venture

Date:

പുസ്തകങ്ങൾക്ക് 20 മുതൽ 60 ശതമാനം വരെ വിലക്കിഴിവ്

തിരുവനന്തപുരം : കൊല്ലം ജില്ല രൂപീകൃതമായതിന്റെ 75-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഇന്‍ഫര്‍മേഷന്‍- പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തില്‍ മാര്‍ച്ച് മൂന്ന് മുതല്‍ 10 വരെ കൊല്ലം ആശ്രാമം മൈതാനിയില്‍ നടന്നുവരുന്ന കൊല്ലം @ 75: പ്രദര്‍ശന വിപണനമേളയിലെ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്റ്റാളിൽ (161-165 വരെ) മികച്ച വൈജ്ഞാനികഗ്രന്ഥങ്ങള്‍ വായനക്കാര്‍ക്ക് സ്വന്തമാക്കാൻ 10 വരെ സുവർണാവസരം. ശാസ്ത്രം, എൻജിനീയറിങ്, ഭാഷ, സാഹിത്യം, കലകൾ, സാമൂഹികശാസ്ത്രം, ചരിത്രം, ഭൂമിശാസ്ത്രം, ഭാഷാശാസ്ത്രം,കൃഷി, കായികം, ഗണിതശാസ്ത്രം, രസതന്ത്രം, ഭൗതികശാസ്ത്രം, ആരോഗ്യശാസ്ത്രം, ജന്തുശാസ്ത്രം, ഇൻഫർമേഷൻടെക്നോളജി, ഫോക്ലോര്‍, നാടകം, സംഗീതം, സിനിമ, ചിത്രകല, കേരളചരിത്രം, ഇന്ത്യചരിത്രം, ലോകചരിത്രം, രാഷ്ട്രതന്ത്രം,സാമ്പത്തികശാസ്ത്രം, ടൂറിസം, മാനേജ്മെന്റ്, സഹകരണം, വിദ്യാഭ്യാസം, മനഃശാസ്ത്രം, തത്വശാസ്ത്രം, നിയമം, ആധ്യാത്മികം, ജേണലിസം, ജീവചരിത്രം,സ്ത്രീപഠനം, ശബ്ദാവലികൾ, നിഘണ്ടുക്കൾ, പദകോശം തുടങ്ങിയ വിഭാഗങ്ങളിൽ വൈവിധ്യമാർന്ന ഗ്രന്ഥങ്ങൾ മേളയില്‍ ലഭ്യമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related