27
August, 2026

A News 365Times Venture

27
Thursday
August, 2026

A News 365Times Venture

പ്രീമിയം ഹാച്ച്ബാക്ക് ഐ20യുടെ വില കുറച്ച് ഹ്യുണ്ടായി

Date:

പ്രമുഖ വാഹന നിർമ്മാതാക്കളായ ഹ്യുണ്ടായി പ്രീമിയം ഹാച്ച്ബാക്ക് ഐ20യുടെ വില കുറച്ചു. റിപ്പോർട്ടുകൾ പ്രകാരം, ഹ്യുണ്ടായി ഐ20 സ്പോർട്സ് വേരിയന്റ് ഇനി മുതൽ ഉപഭോക്താക്കൾക്ക് 3,500 രൂപ വിലക്കുറവിൽ വാങ്ങാൻ സാധിക്കും. ഇതോടെ, ഈ വാഹനത്തിന്റെ എക്സ് ഷോറൂം വില 8.05 ലക്ഷം രൂപ മുതലാണ് ആരംഭിക്കുന്നത്. മികച്ച ഫീച്ചറുകളും, കരുത്തുറ്റ എൻജിനുമാണ് ഹ്യുണ്ടായി ഐ20യെ മറ്റു വാഹനങ്ങളിൽ നിന്നും വ്യത്യസ്ഥമാക്കുന്നത്.

നിലവിൽ, ഹ്യൂണ്ടായ് ഐ20 സ്പോർട്സ് വേരിയന്റിന്റെ മാനുവൽ ട്രാൻസ്മിഷൻ മോഡലിനാണ് 8.05 ലക്ഷം വില വരുന്നത്. ഇതേ വേരിയന്റിന്റെ ഡ്യുവൽ- ടോൺ മോഡലിന്റെ എക്സ് ഷോറൂം വില 8.20 ലക്ഷം രൂപ മുതൽ ആണ് ആരംഭിക്കുന്നത്. പുതുക്കിയ വില ഇനി മുതൽ ഈ ഹാച്ച്ബാക്ക് വാങ്ങുന്ന എല്ലാ ഉപഭോക്താക്കൾക്കും ലഭിക്കുമെന്ന് ഹ്യുണ്ടായി അറിയിച്ചിട്ടുണ്ട്. സബ് 4 മീറ്റർ എസ്‌യുവികളിൽ നിന്നും കടുത്ത മത്സരം നേരിടുന്ന ഹാച്ച്ബാക്ക് മോഡൽ കൂടിയാണ് ഹ്യുണ്ടായി ഐ20.

 

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

കെ.പി.സി.സി നിര്‍ജീവം; സണ്ണി ജോസഫിനെതിരെ വിമര്‍ശനവുമായി ജനറല്‍ സെക്രട്ടറി പി.എം നിയാസ്

  തിരുവനന്തപുരം: കെ.പി.സി.സി ജനറല്‍ സെക്രട്ടറി സണ്ണി ജോസഫിനെതിരെ വിമര്‍ശനവുമായി ജനറല്‍...

ഗോത്രവര്‍ഗങ്ങളെ കോണ്‍ഗ്രസ് കാണുന്നത് വോട്ട്ബാങ്ക് പോലെ; ആരെങ്കിലും അവരെ സ്‌നേഹിച്ചിട്ടുണ്ടെങ്കില്‍ അത് ബി.ജെ.പി മാത്രം: ഛത്തീസ്ഗഢ് മുഖ്യമന്ത്രി

റായ്പൂര്‍: കോണ്‍ഗ്രസ് ഗോത്രവിഭാഗങ്ങളെ വോട്ട് ബാങ്ക് പോലെയാണ് കാണുന്നതെന്ന് ഛത്തീസ്ഗഢ് മുഖ്യമന്ത്രി...

നേപ്പാളിലെ മിന്നല്‍ പ്രളയം: 95 പേരുടെ മരണം സ്ഥിരീകരിച്ചു; കാണാതായവരില്‍ 105 ഇന്ത്യക്കാര്‍

കാഠ്മണ്ഡു: നേപ്പാളിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ 95  പേരുടെ മരണം സ്ഥിരീകരിച്ചു. പ്രളയത്തില്‍...