20
September, 2026

A News 365Times Venture

20
Sunday
September, 2026

A News 365Times Venture

ഇത് ഞങ്ങളുടെ അവസാന ഫോട്ടോ! 650 അടി താഴ്ചയിലേക്ക് വീണ് യുവാവ്, നോവായി ചിത്രം

Date:

സോഷ്യൽ മീഡിയയിൽ വളരെ അധികം ആരാധകരുള്ള കപ്പിൾസ് ആയിരുന്നു ആൻഡ്രിയ മഗെറ്റോ തന്റെ കാമുകി സാറാ ബ്രഗാന്റേയും. എന്നാൽ കഴിഞ്ഞ ദിവസം മെഗെറ്റോയുടെ മരണം ആരാധകരെ വളരെ അധികം ദുഃഖത്തിലാഴ്ത്തി. ഇപ്പോഴിതാ മെഗെറ്റോയ്‌ക്കൊപ്പമുള്ള അവസാന ചിത്രം പങ്കുവെച്ചിരിക്കുകയാണ് സാറാ. ഹിൽസ്റ്റേഷനിൽ യാത്ര ചെയ്യുന്നതിനിടെയാണ് മെസ്സെറ്റോ മരികക്കുന്നത്.

കുന്ന് കയറുന്നതിനിടെ മെസ്സെറ്റോ കാൽ വഴുതി നേരെ വീണത് 650 അടി താഴ്ചയിലേക്കാണ്. മരണത്തിന് തൊട്ടു മുൻപ് ഇവർ ഒരുമിച്ച് ഒരു ഫോട്ടോ എടുത്തിരുന്നു. യുവാവിന്റെ മരണ ശേഷം ഈ ചിത്രം സാറാ പങ്കുവെച്ചു. ‘ഞങ്ങളുടെ അവസാന ചിത്രം’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചത്. മെസ്സെറ്റോ എന്നും തന്നോടൊപ്പം ഉണ്ടാകുമെന്നും സാറാ കുറിച്ചിട്ടുണ്ട്.

30 കാരനായ ആൻഡ്രിയ മെസ്സെറ്റോ തന്റെ കാമുകി സാറാ ബ്രഗാന്റേയ്ക്കൊപ്പം ഇറ്റലിയിലെ റോറ്റ്സോയിലെ ഒരു പർവതപ്രദേശത്ത് കാൽനടയാത്ര എത്തിയതായിരുന്നു. ഇവിടെ നിന്നും ഒരുപാട് ചിത്രങ്ങൾ ഇരുവരും എടുത്തു. ഇതിനിടെ മെസ്സെറ്റോയുടെ ഫോൺ താഴെ വീണുവെന്നും അത് എടുക്കാൻ ശ്രമിക്കുന്നതിനിടെ 650 അടി താഴ്ചയിലേക്ക് വീഴുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.

രക്ഷാപ്രവർത്തനത്തിന് ഹെലികോപ്ടർ അടക്കം എത്തിയിരുന്നു. എന്നാൽ അപ്പോഴേക്കും മെസ്സെറ്റോയുടെ മരണം സംഭവിച്ചിരുന്നു. വികാരനിർഭരമായ കുറിപ്പ് പങ്കുവെച്ചാണ് സാറാ തന്റെ ദുഃഖം അറിയിച്ചത്. സാറയും മെസ്സെറ്റോയും പലപ്പോഴും തങ്ങളുടെ പ്രണയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ടായിരുന്നു. മെസ്സെറ്റോയുടെ മരണത്തിൽ അദ്ദേഹത്തിന്റെ ആരാധകർ സോഷ്യൽ മീഡിയയിൽ ദുഃഖം രേഖപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

മുസ്‌ലിങ്ങളെ കടയില്‍ പ്രവേശിപ്പിച്ചാല്‍ കടയ്ക്ക് തീയിടും; ബംഗാളില്‍ ചായക്കടക്കാരന് അജ്ഞാത സംഘത്തിന്റെ ആക്രമണം

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ പശ്ചിം ബര്‍ധമാനില്‍ മുസ്ലിം കസ്റ്റേമേഴ്സിന് ചായ നല്‍കിയതിന്റെ...

വിജയിയുടെ ഭരണത്തെ വിലയിരുത്താന്‍ സമയമായിട്ടില്ല; ഒരു വര്‍ഷത്തെ സമയം നല്‍കാമെന്ന് പ്രകാശ് രാജ്

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ വിലയിരുത്താന്‍ സമയമായിട്ടില്ലെന്ന് നടനും...

മോദിയുടെ ജന്മദിനത്തില്‍ കോലം കത്തിച്ച് പ്രതിഷേധിച്ചു; 21 കര്‍ഷകര്‍ക്കെതിരെ കേസെടുത്ത് ഗുജറാത്ത് പൊലീസ്

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കുമെതിരെ സമരം...

ഐ.ഡി.എസ്.എഫ്.കെയിലെ സിനിമാ വിലക്ക്: കേന്ദ്രത്തിനെതിരെ കേരളം; തീരുമാനം പുനപരിശോധിക്കണമെന്ന് മന്ത്രി പി.സി. വിഷ്ണുനാഥ്

തിരുവനന്തപുരം: അന്താരാഷ്ട്ര ഡോക്യുമെന്ററി-ഹ്രസ്വചലച്ചിത്ര മേളയായ ഐ.ഡി.എസ്.എഫ്.കെയിൽ 31 സിനിമകൾക്ക് ഒരു കാരണവും...