30
April, 2026

A News 365Times Venture

30
Thursday
April, 2026

A News 365Times Venture

വീണ്ടും ആള്‍ക്കൂട്ട മര്‍ദനം? തൃശൂരില്‍ യുവാവ് ഗുരുതരാവസ്ഥയില്‍

Date:

തൃശൂര്‍ ചേലക്കര കിള്ളിമംഗലത്ത് യുവാവ് ആള്‍ക്കൂട്ട മര്‍ദ്ദനത്തിന് ഇരയായതായി പരാതി. വെട്ടിക്കാട്ടിരി സ്വദേശി സന്തോഷിനാണ്(31) മര്‍ദനമേറ്റത്. കിള്ളിമംഗലത്തെ ഒരു വീട്ടില്‍ അടക്ക മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. മര്‍ദനത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ് യുവാവ്.

ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. കിള്ളിമംഗലം പ്ലാക്കല്‍ പീടികയില്‍ അബ്ബാസിന്റെ വീട്ടില്‍ നിന്ന് അടുത്തിടെയായി അടയ്ക്ക മോഷണം പോകുന്നത് പതിവായിരുന്നു. ഇതോടെ മോഷ്ടാവിനെ കണ്ടെത്താന്‍ വീട്ടില്‍ സിസിടിവി സ്ഥാപിച്ചു. ഇത് നിരീക്ഷിച്ച് വരികയായിരുന്നു. ഇതിനിടെയാണ് പുലര്‍ച്ചെ സന്തോഷിനെ തടഞ്ഞുവെച്ച് മര്‍ദ്ദിച്ചത്. ഗുരുതരമായി പരുക്കേറ്റ സന്തോഷ് തൃശൂര്‍ മെഡി. കോളജില്‍ ചികിത്സയിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ഇനിയും വര്‍ഷങ്ങളോളം യുദ്ധം ചെയ്യാന്‍ ശേഷിയുണ്ട്; മിസൈലുകളും ഡ്രോണുകളും സജ്ജമെന്ന് ഇറാന്‍

  ടെഹ്‌റാന്‍: വര്‍ഷങ്ങളോളം നീണ്ടുനില്‍ക്കുന്ന യുദ്ധത്തിനാവശ്യമായ ആയുധശേഖരം തങ്ങലുടെ പക്കലുണ്ടെന്ന് മുതിര്‍ന്ന...