27
August, 2026

A News 365Times Venture

27
Thursday
August, 2026

A News 365Times Venture

കുപ്രസിദ്ധ ഗുണ്ടാ നേതാവിന്റെ ജയില്‍ മാറ്റം: സുരക്ഷയ്ക്ക് 4000 പൊലീസുകാര്‍

Date:


ക്വിറ്റോ: ഇക്വഡോറില്‍ കൊല്ലപ്പെട്ട പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ത്ഥി ഫെര്‍ണാണ്ടോ വിയ്യാവിചെന്‍സിയോയുടെ നേര്‍ക്കു ഭീഷണി മുഴക്കിയിരുന്ന കുപ്രസിദ്ധ ഗുണ്ടാ നേതാവിനെ അതീവസുരക്ഷാ ജയിലിലേക്കു മാറ്റി. ലോസ് കോണെറോസ് ഗുണ്ടാ സംഘത്തിന്റെ നേതാവ് ഫിറ്റോ എന്നു വിളിക്കപ്പെടുന്ന അഡോള്‍ഫോ മാസിയാസ് തന്നെ ഭീഷണിപ്പെടുത്തിയിട്ടുള്ളതായി വിയ്യാവിചെന്‍സിയോ പറഞ്ഞിരുന്നു.

അതേസമയം, ഒരേ സമുച്ചയത്തിന്റെ ഭാഗമായ അതീവസുരക്ഷാ ജയിലിലേക്കാണു ഫിറ്റോയെ മാറ്റിയത്. പോലീസും പട്ടാളവും അടക്കം നാലായിരം പേരാണു ജയില്‍മാറ്റത്തിനു സുരക്ഷയൊരുക്കിയത്. അതേസമയം, ഇത്രയും വലിയ സുരക്ഷ ഒരുക്കിയത് എന്തിനെന്ന ചോദ്യത്തിന് ഇക്വഡോര്‍ ഗവണ്‍മെന്റ് മറുപടി നല്‍കിയിട്ടില്ല.

ബുധനാഴ്ച ക്വിറ്റോയില്‍ തെരഞ്ഞെടുപ്പു പരിപാടിക്കിടെയാണ് വിയ്യാവിചെന്‍സിയോ വെടിയേറ്റു മരിച്ചത്. സംഭവത്തില്‍ ആറു കൊളംബിയക്കാരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ഗോത്രവര്‍ഗങ്ങളെ കോണ്‍ഗ്രസ് കാണുന്നത് വോട്ട്ബാങ്ക് പോലെ; ആരെങ്കിലും അവരെ സ്‌നേഹിച്ചിട്ടുണ്ടെങ്കില്‍ അത് ബി.ജെ.പി മാത്രം: ഛത്തീസ്ഗഢ് മുഖ്യമന്ത്രി

റായ്പൂര്‍: കോണ്‍ഗ്രസ് ഗോത്രവിഭാഗങ്ങളെ വോട്ട് ബാങ്ക് പോലെയാണ് കാണുന്നതെന്ന് ഛത്തീസ്ഗഢ് മുഖ്യമന്ത്രി...

നേപ്പാളിലെ മിന്നല്‍ പ്രളയം: 95 പേരുടെ മരണം സ്ഥിരീകരിച്ചു; കാണാതായവരില്‍ 105 ഇന്ത്യക്കാര്‍

കാഠ്മണ്ഡു: നേപ്പാളിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ 95  പേരുടെ മരണം സ്ഥിരീകരിച്ചു. പ്രളയത്തില്‍...