2
May, 2026

A News 365Times Venture

2
Saturday
May, 2026

A News 365Times Venture

‘ഗോസിപ്പുകള്‍ക്ക് ഉള്ള വക ഞാന്‍ ഉണ്ടാക്കാറില്ല’: മഡോണ സെബാസ്റ്റ്യൻ

Date:


കൊച്ചി: മലയാളി പ്രേക്ഷകരുടെ പ്രിയതാരമാണ് നടി മഡോണ സെബാസ്റ്റ്യൻ മലയാള സിനിമയില്‍ അഭിനയം ആരംഭിച്ച താരം, തമിഴ്, തെലുങ്ക്, കന്നഡ ചിത്രങ്ങളില്‍ എല്ലാം അഭിനയിച്ചിട്ടുണ്ട്. ഈ ഭാഷകളിലെല്ലാം സജീവമായി നില്‍ക്കുമ്പോഴും മറ്റു നായികമാരെ പോലെ വിവാദങ്ങളിലോ ഗോസിപ്പുകളിലോ പെടാത്ത താരം കൂടിയാണ് മഡോണ. ഇപ്പോള്‍ ഒരു അഭിമുഖത്തിൽ തന്റെ പേര് ഗോസിപ്പ് കോളങ്ങളില്‍ വരാത്തത് എന്തുകൊണ്ടാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് മഡോണ. അതിനുള്ള അവസരങ്ങള്‍ താന്‍ ഉണ്ടാക്കാറില്ല എന്ന് താരം പറയുന്നു.

കുണ്ഡലിനി ശക്തിയെക്കുറിച്ച് ലോകവാസികള്‍ അറിഞ്ഞത് നാഗന്മാരില്‍ നിന്ന്

‘ഗോസിപ്പുകള്‍ക്ക് ഉള്ള വക ഞാന്‍ ഉണ്ടാക്കാറില്ല. പോവുക പണിയെടുക്കുക വീട്ടില്‍ പോവുക. ഇതാണ് ഞാന്‍ ചെയ്യാറുള്ളത്. ജോലിക്ക് പോവുക, അതു കഴിഞ്ഞ് വീട്ടിലേക്ക് വരുക. അതിനിടെ കറങ്ങാനോ മറ്റോ പോകരുതെന്ന് ഞാന്‍ നേരത്തെ തന്നെ തീരുമാനിച്ചിട്ടുള്ള കാര്യമാണ്. തുടക്കം മുതല്‍ ഇപ്പോള്‍ വരെ അങ്ങനെ തന്നെയാണ്,’ മഡോണ വ്യക്തമാക്കി.

‘ഒരുപാട് ആരാധകര്‍ ഉണ്ടെങ്കിലും വലിയ രീതിയില്‍ ശല്യം ഉണ്ടായിട്ടില്ല. ചിലര്‍ ഫോണൊക്കെ വിളിക്കും. അല്ലാതെ വീട്ടിലേക്ക് വരികയോ, വലിയ രീതിയിലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുകയോ ഒന്നും ചെയ്തിട്ടില്ല. കോളുകള്‍ വരുമ്പോള്‍ അമ്മയാണ് എടുക്കാറുള്ളത്. താന്‍ സംസാരിക്കാറില്ല. അമ്മ തന്നെ അത് ഡീല്‍ ചെയ്യും. എന്താ മോനെ എന്നൊക്കെ ചോദിച്ച് അമ്മ തന്നെ അത് സോര്‍ട്ട് ചെയ്‌തോളും,’ മഡോണ കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related