21
September, 2026

A News 365Times Venture

21
Monday
September, 2026

A News 365Times Venture

മതത്തെയല്ല മതപരമായ അടിച്ചേല്‍പ്പിക്കലുകളെയാണ് ഇടത് പക്ഷം എതിര്‍ക്കുന്നത്; ബി.ജെ.പി വര്‍ഗീയ വിഭജനം വളര്‍ത്തുന്നു: സി.പി.ഐ.എം

Date:

കൊല്‍ക്കത്ത: മതത്തെയല്ല മതപരമായ അടിച്ചേല്‍പ്പിക്കലുകളെയാണ് ഇടതുപക്ഷം എതിര്‍ക്കുന്നതെന്ന് സി.പി.ഐ.എം നേതാവും കേന്ദ്ര കമ്മിറ്റി അംഗവുമായ മുഹമ്മദ് സലിം. ബി.ജെ.പി രാജ്യത്ത് വര്‍ഗീയ ഭിന്നതകള്‍ ഉണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും അത് അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

കൊല്‍ക്കത്തയിലെ എസ്പ്ലനേഡില്‍ ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ച റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബംഗാളി ജനതയുടെ ഭക്ഷണരീതിക്കും ജീവിതശൈലിക്കും മേല്‍ കടന്നുകയറാന്‍ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ദുര്‍ഗാ പൂജ സമയത്ത് മാംസാഹാരം കഴിക്കുന്നതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിവാദ പരാമര്‍ശങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ സംസ്‌കാരവും ശീലങ്ങളും ആര്‍ക്കും നിര്‍ബന്ധപൂര്‍വ്വം മാറ്റാനാകില്ലെന്ന് മുഹമ്മദ് സലിം പറഞ്ഞു.

ഒരു സര്‍ക്കാരിന്റെ പ്രധാന ചുമതല മതപ്രചാരണമല്ലെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. മികച്ച വിദ്യാഭ്യാസം നല്‍കുക, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുക, ജനങ്ങള്‍ക്ക് സാമൂഹിക സുരക്ഷ ഉറപ്പാക്കുക എന്നിവയാണ് ജനാധിപത്യ സര്‍ക്കാരുകള്‍ ചെയ്യേണ്ടതെന്നും മുഹമ്മദ് സലിം പറഞ്ഞു.

ബി.ജെ.പി തങ്ങളുടെ രാഷ്ട്രീയ ലാഭത്തിനായി മതത്തെ ആയുധമാക്കുകയാണെന്നും മമത ബാനര്‍ജിയും സമാനമായ രീതിയിലാണ് മുമ്പ് പ്രവര്‍ത്തിച്ചിട്ടുള്ളതെന്ന് അദ്ദേഹം ആരോപിച്ചു. രാജ്യത്തിന്റെയും പശ്ചിമ ബംഗാളിന്റെയും ചരിത്രം തിരുത്തിക്കുറിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നനതെന്നും മമതയും ഇതിന് ശ്രമിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പിന് മുമ്പ് ബി.ജെ.പി ബംഗാളിലെ ജനങ്ങള്‍ക്ക് നല്‍കിയിരുന്നുവെന്നും എന്നാല്‍ അധികാരത്തില്‍ എത്തിയതോടെ ഇതൊക്കെ മറന്നുവെന്നും അദ്ദേഹം പരിഹസിച്ചു. ജോലി നഷ്ടപ്പെട്ട അധ്യാപകര്‍ക്ക് ജോലി നല്‍കാമെന്നാണ് തെരഞ്ഞെടുപ്പിന് മുമ്പ് പറഞ്ഞിരുന്നതെങ്കില്‍ സ്‌കൂളുകള്‍ അടച്ച് പൂട്ടാനാണ് ഇപ്പോള്‍ ഉത്സാഹം കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സാധാരണക്കാരായ തൊഴിലാളികളുടെയും കര്‍ഷകരുടെയും വിദ്യാര്‍ത്ഥികളുടെയും അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ഇടതുപക്ഷം മുന്നിലുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇടതുപക്ഷക്കാര്‍ക്കെതിരെ 85000ത്തിലധികം വ്യാജ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും എന്നാല്‍ തങ്ങള്‍ നിയമം അനുസരിച്ച് കൊണ്ടുള്ള രാഷ്ട്രീയ പോരാട്ടം തുടരുമെന്നും മുഹമ്മദ് സലിം പറഞ്ഞു.

Content Highlight: The Left opposes religious impositions, not religion itself; the BJP fosters communal division: CPI(M)

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

എനിക്ക് തെറ്റുപറ്റി, ക്ഷമിക്കണം; ഗസയിലെ സ്ഥിതി ദുരന്തപൂര്‍ണം, ന്യായീകരിക്കാനാകില്ല: ഒടുവില്‍ പ്രതികരിച്ച് എഡ്. ഷീരന്‍

വാഷിങ്ടണ്‍: ഗസയിലെ സാഹചര്യം ദുരന്തപൂര്‍ണവും ന്യായീകരിക്കാനാകാത്തതുമാണെന്ന് ബ്രിട്ടീഷ് പോപ് ഗായകന്‍ എഡ്...

പാര്‍ട്ടിയുടെ പേര് റീല്‍സ് വെട്രി കഴകം എന്നാക്കണം; വിജയ് ഇപ്പോള്‍ ജനങ്ങള്‍ക്ക് മുന്നിലാണ് അഭിനയിക്കുന്നത്: എം.കെ സ്റ്റാലിന്‍

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഡി.എം.കെ നേതാവ് എം.കെ...

യു.പിയില്‍ ബി.ജെ.പി ഭരണത്തില്‍ തകര്‍ത്തത് 151 അബേദ്ക്കര്‍ പ്രതിമകള്‍: അഖിലേഷ് യാദവ്

ലഖ്‌നൗ: ബി.ജെ.പി ഭരണകാലത്ത് ഉത്തര്‍പ്രദേശില്‍ ഡോ. ബി.ആര്‍ അംബേദ്‌റുടെ 151 പ്രതിമകള്‍...