22
February, 2026

A News 365Times Venture

22
Sunday
February, 2026

A News 365Times Venture

Kathikan | മുകേഷ്, ഉണ്ണി മുകുന്ദൻ ചിത്രം ‘കാഥികൻ’ ഡിസംബറിൽ; ടീസർ പുറത്തിറങ്ങി

Date:


മുകേഷ് (Mukesh), ഉണ്ണി മുകുന്ദൻ (Unni Mukundan), കൃഷ്ണാനന്ദ്, ഗോപു കൃഷ്ണൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജയരാജ് കഥ, തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന ‘കാഥികൻ’ എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ റിലീസായി. ഒരു കഥാപ്രാസംഗികന്റെ ജീവിതത്തിൽ ശ്രദ്ധ നൽകിയുള്ള കഥയാണ് ഈ ചിത്രത്തിന്റേത്.

വൈഡ് സ്ക്രീൻ മീഡിയ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ മനോജ് ഗോവിന്ദ്, ജയരാജ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഷാജി കമാർ നിർവ്വഹിക്കുന്നു. വയലാർ ശരത്ചന്ദ്ര വർമ്മയുടെ വരികൾക്ക് സഞ്ജോയ് ചൗധരി സംഗീതം പകരുന്നു.

‘ isDesktop=”true” id=”636134″ youtubeid=”4v-0-yJmjyw” category=”film”>

എഡിറ്റർ- വിപിൻ വിശ്വകർമ്മ, പ്രൊഡക്ഷൻ കൺട്രോളർ- സജി കോട്ടയം, ആർട്ട്- മജീഷ് ചേർത്തല, മേക്കപ്പ്- ലിബിൻ മോഹനൻ, കോസ്റ്റ്യൂംസ്- ഫെമിന ജബ്ബാർ, സൗണ്ട്- വിനോദ് പി. ശിവറാം, കളറിസ്റ്റ്- പോയറ്റിക്സ്, സ്റ്റിൽസ്-ജയപ്രകാശ്, ഡിസൈൻ- എസ്കെഡി ഫാക്‌ടറി. ഡിസംബർ ഒന്നിന് ‘കാഥികൻ’ പ്രദർശനത്തിനെത്തുന്നു. പി.ആർ.ഒ.- എ.എസ്. ദിനേശ്.

Summary: Teaser for Mukesh Unni Mukundan movie is here. Kathikan releasing in December

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related