16
February, 2026

A News 365Times Venture

16
Monday
February, 2026

A News 365Times Venture

ക്രിസ്തുമസ് ദിനത്തിലും നിശ്ചലമായി സ്വർണവില, അറിയാം നിരക്കുകൾ

Date:



ക്രിസ്തുമസ് ദിനമായ ഇന്ന് സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വർണവില. ഒരു പവൻ സ്വർണത്തിന് ഇന്ന് 46,560 രൂപയും, ഗ്രാമിന് 5,820 രൂപയുമാണ് ഇന്നത്തെ വില നിലവാരം. തുടർച്ചയായി രണ്ടാം ദിനമാണ് സ്വർണവില മാറ്റമില്ലാതെ തുടരുന്നത്. ശനിയാഴ്ച ഒരു പവൻ സ്വർണത്തിന് 160 രൂപയും, ഗ്രാമിന് 20 രൂപയും വർദ്ധിച്ചിരുന്നു. ക്രിസ്തുമസ് അവധിയെ തുടർന്നാണ് ഇന്നലത്തെ നിരക്കിൽ തുടരുന്നത്. ആഗോള വിപണികളിലെ വില മാറ്റങ്ങളാണ് പ്രാദേശിക ആഭരണ വിപണികളിൽ പ്രതിഫലിക്കുന്നത്. ആഗോള വിപണിയിൽ സ്വർണം ഔൺസിന് 2,050 ഡോളർ പിന്നിട്ടിട്ടുണ്ട്. നിലവിൽ, ഔൺസിന് 2,052.99 ഡോളർ നിലവാരത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

ഈ മാസം തുടക്കം മുതൽ പ്രാദേശിക വിപണികളിൽ സ്വർണവില അസ്ഥിരമാണ്. 46,160ൽ മാസം തുടങ്ങിയ സ്വർണം, നാലാം തീയതി ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലവാരമായ 47,080 രൂപയിലെത്തിയിരുന്നു. ആഭരണപ്രിയരെ സംബന്ധിച്ച് ഇപ്പോൾ ബുക്കിംഗുകൾ പരിഗണിക്കാവുന്നതാണ്. വരും ദിവസങ്ങളിൽ വില വർദ്ധിക്കാനുള്ള സാധ്യത കൂടുതലാണ്. ബുക്കിംഗ് നടത്തുന്നതിലൂടെ വില കുതിച്ചാൽ ബുക്കിംഗ് നിരക്കിലും, വില കുറഞ്ഞാൽ വിപണി വിലയിലും സ്വർണം സ്വന്തമാക്കാനാകും.

Also Read: നിശബ്ദ കൊലയാളിയായ ഈ കാന്‍സറിനെ സൂക്ഷിക്കണം, ഇക്കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related