20
September, 2026

A News 365Times Venture

20
Sunday
September, 2026

A News 365Times Venture

പുതുവർഷത്തിൽ തരംഗമാകാൻ കിടിലൻ ഹാൻഡ്സെറ്റുമായി ടെക്നോ എത്തുന്നു, ലോഞ്ച് തീയതിയും ഫീച്ചറുകളും അറിയാം

Date:


പുതുവർഷത്തിൽ തരംഗം സൃഷ്ടിക്കാൻ കിടിലൻ ഹാൻഡ്സെറ്റുമായി എത്തുകയാണ് ആഗോള സ്മാർട്ട്ഫോൺ ബ്രാൻഡായ ടെക്നോ. കമ്പനിയുടെ ഏറ്റവും പുതിയ ഹാൻഡ്സെറ്റായ ടെക്നോ പോപ് 8 ആണ് വിപണിയിൽ അവതരിപ്പിക്കുന്നത്. ഈ സ്മാർട്ട്ഫോൺ ജനുവരി മൂന്നിന് ലോഞ്ച് ചെയ്യും. നിലവിൽ, വില വിവരങ്ങൾ കമ്പനി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ബഡ്ജറ്റ് റേഞ്ചിൽ വാങ്ങാൻ കഴിഞ്ഞേക്കുമെന്നാണ് സൂചന. ഈ സെഗ്മെന്റിലെ ഏറ്റവും വേഗതയേറിയ 8 ജിബി റാം സ്മാർട്ട്ഫോൺ എന്ന സവിശേഷതയുമായാണ് പുതിയ മോഡൽ എത്തുന്നത്.

ആമസോണിന്റെ നോട്ട്ഫൈ പേജിൽ സ്മാർട്ട്ഫോണിന്റെ ചുരുക്കം ചില വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.എൻട്രി ലെവല്‍ ഉപയോക്താക്കള്‍ക്ക് ആകര്‍ഷണീയമായ ഫീച്ചറുകള്‍ ലഭ്യമാക്കുന്നതാണ് ടെക്നോ പോപ് സീരീസ്. വേഗത്തിലുള്ള 8ജിബി (4ജിബി+4ജിബി) റാം, 64 ജിബി സ്റ്റോറേജുമാണ് ടെക്നോ പോപ് 8-ന്‍റെ ഏറ്റവും വലിയ സവിശേഷത. അത്യാധുനിക 90 ഹെര്‍ട്സ് ഡോട്ട് ഇന്‍ ഡിസ്പ്ലേയാണ് ഫോണിന് നൽകിയിരിക്കുന്നത്. ടെക്നോ പോപ് 8 പൂര്‍ണമായും ഇന്ത്യയില്‍ നിർമ്മിച്ച മോഡല്‍ കൂടിയാണ്. വരും ദിവസങ്ങളിൽ സ്മാർട്ട്ഫോണുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ കമ്പനി പുറത്തുവിട്ടേക്കുമെന്നാണ് സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

മുസ്‌ലിങ്ങളെ കടയില്‍ പ്രവേശിപ്പിച്ചാല്‍ കടയ്ക്ക് തീയിടും; ബംഗാളില്‍ ചായക്കടക്കാരന് അജ്ഞാത സംഘത്തിന്റെ ആക്രമണം

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ പശ്ചിം ബര്‍ധമാനില്‍ മുസ്ലിം കസ്റ്റേമേഴ്സിന് ചായ നല്‍കിയതിന്റെ...

വിജയിയുടെ ഭരണത്തെ വിലയിരുത്താന്‍ സമയമായിട്ടില്ല; ഒരു വര്‍ഷത്തെ സമയം നല്‍കാമെന്ന് പ്രകാശ് രാജ്

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ വിലയിരുത്താന്‍ സമയമായിട്ടില്ലെന്ന് നടനും...

മോദിയുടെ ജന്മദിനത്തില്‍ കോലം കത്തിച്ച് പ്രതിഷേധിച്ചു; 21 കര്‍ഷകര്‍ക്കെതിരെ കേസെടുത്ത് ഗുജറാത്ത് പൊലീസ്

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കുമെതിരെ സമരം...

ഐ.ഡി.എസ്.എഫ്.കെയിലെ സിനിമാ വിലക്ക്: കേന്ദ്രത്തിനെതിരെ കേരളം; തീരുമാനം പുനപരിശോധിക്കണമെന്ന് മന്ത്രി പി.സി. വിഷ്ണുനാഥ്

തിരുവനന്തപുരം: അന്താരാഷ്ട്ര ഡോക്യുമെന്ററി-ഹ്രസ്വചലച്ചിത്ര മേളയായ ഐ.ഡി.എസ്.എഫ്.കെയിൽ 31 സിനിമകൾക്ക് ഒരു കാരണവും...