മലയാള സിനിമയിൽ എത്രയോ നടന്മാർ ഉണ്ട്, എന്നാൽ മനോജ് കെ ജയൻ മാത്രമെ എന്നെ വിളിച്ചുള്ളൂ: ദേവൻ


താൻ ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം ലയാള സിനിമയിൽ മനോജ് കെ ജയൻ മാത്രമെ വിളിച്ചുള്ളൂവെന്ന് നടൻ ദേവൻ. തൃശ്ശൂരിൽ സുരേഷ് ​ഗോപിക്കൊപ്പം പ്രവർത്തിക്കുമെന്നും അദ്ദേഹത്തെ വിജയിപ്പിക്കുമെന്നും ബിഹൈൻഡ് വുഡ്സിനു നൽകിയ അഭിമുഖത്തിൽ ദേവൻ പങ്കുവച്ചു.

read also: 88-ാം ദിവസം പിന്നിട്ട് യുദ്ധം; ഇസ്രയേൽ സൈന്യത്തിന്റെ ആക്രമണത്തിൽ ഹമാസ് ഡെപ്യൂട്ടി നേതാവ് കൊല്ലപ്പെട്ടു

താരത്തിന്റെ വാക്കുകൾ ഇങ്ങനെ,

‘സുരേഷ് നായകനും ഞാൻ വില്ലനായും അഭിനയിച്ചതാണ്. പക്ഷേ രാഷ്ട്രീയത്തിൽ നായകൻ സുരേഷ് ആണ്. അതിനൊപ്പം കൂടെ നിൽക്കുന്ന നായകനാണ് ഞാനും. ഞാൻ അദ്ദേഹത്തിന് വേണ്ടി നൂറ് ശതമാനവും പ്രവർത്തിക്കും. സുരേഷിനെ വിജയിപ്പിക്കും. അതിൽ യാതൊരു സംശയവും ഇല്ല. ഈ അനൗൺസ്മെന്റ് വന്ന ശേഷം സുരേഷ് എന്നെ വിളിച്ചിരുന്നു. അദ്ദേഹം വളരെ ഹാപ്പിയാണ്. മലയാള സിനിമയിൽ മനോജ് കെ ജയൻ മാത്രമെ എന്നെ വിളിച്ചുള്ളൂ. എത്രയോ സിനിമാ നടന്മാർ ഉണ്ടിവിടെ. അവർ ആരും വിളിച്ചിട്ടില്ല. അവർക്കൊക്കെ പേടിയാണ്. കാരണം മലയാള സിനിമയിൽ ഒരുപാട് രാഷ്ട്രീയ പാർട്ടികളിലെ ആൾക്കാരുണ്ട്. അവർക്കൊക്കെ എന്നെ ഉടനെ വിളിച്ച് ആശംസ അറിയിക്കാനുള്ള ധൈര്യം ഉണ്ടായിരിക്കില്ല. അത് ഞാൻ പ്രതീക്ഷിക്കുന്നുമില്ല. അതുകൊണ്ട് വിഷമവും ഇല്ല. ഞാൻ രാഷ്ട്രീയം തുടങ്ങുന്ന സമയത്തും ആരും എന്നെ വിളിച്ചില്ല. അവന് ഭ്രാന്താണ് എന്ന് പറഞ്ഞതല്ലാതെ ആരും വിളിച്ചിട്ടില്ല.’

‘അമേരിക്കയിലുള്ള ഒരു ജോർജ് മാത്യു എന്നെ വിളിച്ചിരുന്നു. ദേവൻ ചെയ്ത ഏറ്റവും നല്ല കാര്യമാണിതെന്നാണ് അദ്ദേഹം പറഞ്ഞത്. നമ്മുടെ കേരളത്തിൽ വലിയൊരു മാറ്റം കൊണ്ടുവരാനായി ദേവന്റെ ഈ കടന്നുവരവ് സഹായിക്കും. കേരളത്തിന്റെ ഭാവിയെ കുറിച്ച് വലിയ ആകാംഷ ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു’- ദേവൻ അഭിമുഖത്തിൽ പറഞ്ഞു.