ആ നടൻ പെരുവഴിയിലാകും, സൂപ്പർ താരം വിടവാങ്ങും!! ഞെട്ടിപ്പിക്കുന്ന പ്രവചനവുമായി ജ്യോതിഷി വേണു സ്വാമി


താരങ്ങളുടെ ജീവിതത്തെക്കുറിച്ച് വെളിപ്പെടുത്തൽ നടത്തി സെലിബ്രിറ്റിയായ ജ്യോതിഷിയാണ് വേണു സ്വാമി. പുതുവര്‍ഷത്തോടനുബന്ധിച്ചുള്ള വേണു സ്വാമിയുടെ പ്രവചനം വൈറൽ. ഒരു സൂപ്പര്‍ താരം ഈ വര്‍ഷം സിനിമാ മേഖലയോട് വിട പറയുമെന്നാണ് വേണു സ്വാമിയുടെ വെളിപ്പെടുത്തൽ. ആരോഗ്യപരമായ കാരണങ്ങളാല്‍ സിനിമയില്‍ നിന്ന് നിന്ന് വിട്ടുനില്‍ക്കുമെന്നും ഈ വര്‍ഷമോ അടുത്ത വര്‍ഷമോ താന്‍ വ്യവസായം വിടുമെന്ന് നടന്‍ പറഞ്ഞേക്കുമെന്നും വേണു സ്വാമി പറയുന്നു. എന്നാല്‍ ആ സൂപ്പര്‍ താരം ആരാണെന്ന് അദ്ദേഹം പറഞ്ഞില്ല.

read also: ‘ഗുരുതരമായ നഷ്ടം, അവരുടെ കുടുംബത്തിന്റെ വേദനയ്‌ക്കൊപ്പം’: തമിഴ്‌നാട് വെള്ളപ്പൊക്കത്തെ കുറിച്ച് പ്രധാനമന്ത്രി

അതുപോലെ തന്നെ ഇന്‍ഡസ്ട്രിയിലെ ഒരു സ്റ്റാര്‍ അവതാരകന്റെ വ്യക്തിജീവിതം പൊതു സമൂഹത്തിനു മുന്നിൽ തുറന്നു കാട്ടപ്പെടുമെന്നും അതോടെ അയാള്‍ പെരുവഴിയിലെത്തുന്ന അവസ്ഥയാകുമെന്നും വേണു സ്വാമി പറയുന്നു. വ്യക്തിജീവിതത്തില്‍ അവരുടെ പങ്കാളി എത്രമാത്രം വേദനയും ബുദ്ധിമുട്ടും അനുഭവിച്ചതെന്നു പുറംലോകം അറിയുമെന്നും ഇത് എല്ലാവരെയും അമ്പരപ്പിക്കുമെന്നും സ്വാമി വെളിപ്പെടുത്തിയിട്ടുണ്ട്. ഇത് ആരാധകർക്കിടയിൽ ചർച്ചയാകുകയാണ്. സൂപ്പർ താരവും സ്റ്റാർ അവതാരകനും ആരാണെന്ന അന്വേഷണത്തിലാണ് സോഷ്യൽ മീഡിയ.