21
March, 2026

A News 365Times Venture

21
Saturday
March, 2026

A News 365Times Venture

സമയം പാലിച്ചില്ലെങ്കിൽ അയോഗ്യരാക്കും: വി ശിവൻകുട്ടി

Date:


കൊല്ലം: സ്‌കൂൾ കലോത്സവത്തിലെ മത്സരക്രമത്തിന്റെ കാര്യത്തിൽ നിർണായക തീരുമാനം. വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നത അവലോകന യോഗത്തിലാണ് നിർണായക തീരുമാനം കൈക്കൊണ്ടത്. കലോത്സവ വേദികളിൽ നിശ്ചിത സമയത്തിന് ഹാജരാകാത്തവരെ അയോഗ്യരാക്കാനാണ് പുതിയ തീരുമാനം. സംഘാടകസമിതി ഓഫീസിലാണ് ജില്ലാ ടീം കോ ഓർഡിനേറ്റർമാരുടെ അവലോകന യോഗം ചേർന്നത്. ധനമന്ത്രി കെ എൻ ബാലഗോപാൽ, എംഎൽഎമാരായ എം മുകേഷ്, എം നൗഷാദ്, കോവൂർ കുഞ്ഞുമോൻ, 14 ജില്ലകളിലെയും കോ ഓർഡിനേറ്റർമാർ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തിരുന്നു.

അപ്പീലുകളുടെ ആധിക്യവും കുട്ടികൾ വേദിയിലെത്താൻ വൈകുന്നതും മത്സരങ്ങൾ വൈകുന്നതിന് ഇടയാക്കുന്നുവെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. സമയക്രമം പാലിക്കാത്തവരെ അയോഗ്യരാക്കാനാണ് ഉന്നത കമ്മിറ്റിയുടെ തീരുമാനം. മത്സരങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് കുട്ടികൾ വേദിയിൽ സമയത്തിനെത്തി എന്ന് ജില്ലാ കോ ഓർഡിനേറ്റർമാർ ഉറപ്പുവരുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

മത്സരങ്ങളിൽ പങ്കെടുക്കുന്ന കുട്ടികളുടെ അസൗകര്യവും ബുദ്ധിമുട്ടും ഒഴിവാക്കാൻ ക്ലസ്റ്ററിൽ ക്രമീകരണം നടത്തും. അതിനായി നേരത്തേ ക്ലാഷ് ലിസ്റ്റ് തയ്യാറാക്കി കുട്ടികളെ അറിയിക്കും. പ്രോഗ്രാം കമ്മിറ്റി കൺവീനറും 14 ജില്ലാ കോ ഓർഡിനേറ്റർമാരും തമ്മിലുള്ള ആശയവിനിമയം സുഗമമാക്കാൻ വാട്‌സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കാനും അതുവഴി നിർദേശങ്ങൾ കൃത്യമായി വിനിമയം ചെയ്യാനും തീരുമാനിച്ചു. മത്സരഫലങ്ങൾ പ്രഖ്യാപിച്ചതിന് പിന്നാലെ വിജയികൾക്ക് മൊമെന്റോ വിതരണം ചെയ്യുമെന്നും വിദ്യാഭ്യാസ മന്ത്രി വിശദീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related