21
March, 2026

A News 365Times Venture

21
Saturday
March, 2026

A News 365Times Venture

വാട്സ്ആപ്പ് ചാറ്റുകൾ ഗൂഗിൾ ഡ്രൈവിൽ സൂക്ഷിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം നിർബന്ധമായും അറിഞ്ഞോളൂ

Date:


വാട്സ്ആപ്പ് ചാറ്റുകൾ നഷ്ടപ്പെടാതെ സുരക്ഷിതമായി സൂക്ഷിക്കാൻ ഗൂഗിൾ ഡ്രൈവിലേക്ക് അപ്‌ലോഡ് ചെയ്യുന്നവരാണ് ഭൂരിഭാഗം ആളുകളും. വാട്സ്ആപ്പ് ചാറ്റുകൾ ഗൂഗിൾ ഡ്രൈവിൽ സൗജന്യമായാണ് സ്റ്റോർ ചെയ്യാറുള്ളത്. ഗൂഗിൾ അക്കൗണ്ട് ഉള്ളവർക്കെല്ലാം 15 ജിബി സ്റ്റോറേജ് ഗൂഗിൾ സൗജന്യമായി നൽകാറുണ്ട്. ഇതിന് പുറമേയാണ് വാട്സ്ആപ്പിനും സൗജന്യമായി സ്റ്റോറേജ് അനുവദിച്ചിരുന്നത്. എന്നാൽ, അധികം വൈകാതെ ഈ സൗജന്യ സേവനം നിർത്തലാക്കാൻ ഒരുങ്ങുകയാണ് ഗൂഗിൾ ഡ്രൈവ്.

അധിക സ്റ്റോറേജ് ലഭ്യമാക്കുന്ന സംവിധാനത്തിനാണ് ഗൂഗിൾ ഡ്രൈവ് പൂട്ടിടുന്നത്. ഇതോടെ, ചാറ്റ് ഹിസ്റ്ററി, ചിത്രങ്ങൾ, വീഡിയോകൾ എന്നിവയെല്ലാം സ്റ്റോർ ചെയ്യണമെങ്കിൽ ഗൂഗിൾ ഡ്രൈവിൽ നിന്ന് ലഭിക്കുന്ന സ്റ്റോറേജ് ഉപയോഗിക്കുന്നതാണ്. 2024-ന്റെ ആദ്യ പകുതിയിൽ തന്നെ സൗജന്യ സ്റ്റോറേജ് അവസാനിപ്പിക്കും. 30 ദിവസം മുൻപ് ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് ഉപഭോക്താക്കൾക്ക് ലഭിക്കുന്നതാണ്. അതേസമയം, ഗൂഗിൾ ഡ്രൈവിലേക്ക് ചാറ്റുകൾ ബാക്കപ്പ് ചെയ്യാൻ താൽപ്പര്യമില്ലാത്തവർക്ക് വാട്സ്ആപ്പ് ചാറ്റ് ട്രാൻസ്ഫർ ടൂൾ വഴി മറ്റൊരു ഉപകരണത്തിലേക്ക് ചാറ്റുകൾ മാറ്റുകയോ, ഫോണിൽ തന്നെ സൂക്ഷിക്കുകയോ ചെയ്യാവുന്നതാണ്. ചാറ്റുകൾ ബാക്കപ്പ് ചെയ്യാൻ ഗൂഗിൾ ഡ്രൈവിനെ ആശ്രയിക്കുന്ന ഉപഭോക്താക്കൾക്ക് പുതിയ നടപടി വലിയ തിരിച്ചടിയാകും.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related