24
September, 2026

A News 365Times Venture

24
Thursday
September, 2026

A News 365Times Venture

ചക്രവാതച്ചുഴി: സംസ്ഥാനത്ത് ഇന്നും മഴ തുടരും, 2 ജില്ലകളിൽ യെല്ലോ അലർട്ട്

Date:


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മഴ തുടരുന്ന സാഹചര്യത്തിൽ ഇടുക്കി, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാനാണ് സാധ്യത. കൂടാതെ, ഒറ്റപ്പെട്ട ഇടങ്ങളിൽ മഴയ്ക്കൊപ്പം ഇടിമിന്നലിനും 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

ലക്ഷദ്വീപിനു മുകളിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നതിനെ തുടർന്നാണ് സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നത്. കൂടാതെ, ലക്ഷദ്വീപ് മുതൽ വടക്കൻ കൊങ്കൺ വരെ നിലനിൽക്കുന്ന ന്യൂനമർദ്ദ പാത്തിയും മഴയുടെ തീവ്രത വർദ്ധിപ്പിക്കുന്നുണ്ട്. അടുത്ത അഞ്ച് ദിവസം വരെ കേരളത്തിൽ മിതമായ/ ഇടത്തരം മഴ അനുഭവപ്പെടുന്നതാണ്. അതേസമയം, കേരള-തമിഴ്നാട് തീരത്ത് ഉയർന്ന തിരമാല ജാഗ്രതയും, കടലാക്രമണ സാധ്യതയും നിലനിൽക്കുന്നുണ്ട്. എന്നാൽ, മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

48 മണിക്കൂറിനുള്ളില്‍ ഗ്യാനേഷ് കുമാര്‍ രാജിവെച്ചില്ലെങ്കില്‍ രാജ്യവ്യാപകസമരം: സി.ജെ.പി

ന്യൂദല്‍ഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ 48 മണിക്കൂറിനുള്ളില്‍ രാജി വെച്ചില്ലെങ്കില്‍...