25
September, 2026

A News 365Times Venture

25
Friday
September, 2026

A News 365Times Venture

ആരിഫ് ഖാനെ തെമ്മാടി, താന്തോന്നി തുടങ്ങി കേട്ടാലറയ്ക്കുന്ന വാക്കുകളുമായി സിപിഎം പ്രതിഷേധം

Date:



ഇടുക്കി: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇടുക്കി സന്ദര്‍ശിച്ചതോടെ സിപിഎം പ്രതിഷേധം കനക്കുന്നു. തൊടുപുഴയിലെ രണ്ട് സിപിഎം ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഗവര്‍ണറുടെ സന്ദര്‍ശനത്തിന് എതിരെ മാര്‍ച്ച് നടത്തി. ‘തെമ്മാടി, താന്തോന്നി, എച്ചില്‍ പട്ടി’ അടക്കമുള്ള അസഭ്യ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയായിരുന്നു സിപിഎം പ്രവര്‍ത്തകരുടെ പ്രകടനം. അതേസമയം, തനിക്ക് ഒരു ഭീഷണിയും ഇല്ലെന്ന് ഗവര്‍ണര്‍ പ്രതികരിച്ചു.

Read Also: വൺപ്ലസ് 12ആർ വിപണിയിലെത്താൻ ഇനി രണ്ടാഴ്ച മാത്രം ബാക്കി! കാത്തിരിപ്പോടെ ആരാധകർ

നിയമസഭ ഏകകണ്ഠമായി കഴിഞ്ഞ സെപ്റ്റംബറില്‍ പാസാക്കിയ ഭൂമി പതിവ് നിയമഭേദഗതി ബില്ലില്‍ ഒപ്പിടാത്തതാണ് ഇപ്പോള്‍ ഗവര്‍ണര്‍ക്കെതിരായ ഇടത് പ്രതിഷേധത്തിന്റെ കാരണം. പട്ടയഭൂമിയിലെ ക്രമപ്പെടുത്തലുകളെന്ന കര്‍ഷകരുടെ എല്ലാകാലത്തെയും ആവശ്യം മുന്‍നിര്‍ത്തിയായിരുന്നു പ്രതിപക്ഷം ബില്ലിനോട് യോജിച്ചത്. അതേസമയം ബില്ലിന്റെ മറവില്‍ കയ്യേറ്റക്കാര്‍ക്ക് നിയമസാധുത നല്‍കുമെന്നതടക്കമുള്ള പരാതികള്‍ വന്നതാണ് തീരുമാനമെടുക്കാന്‍ വൈകുന്നതെന്നാണ് ഗവര്‍ണറുടെ വിശദീകരണം

ഗവര്‍ണറുടെ സന്ദര്‍ശത്തിന് മുന്നോടിയായി എല്‍ഡിഎഫ് ഇന്ന് ജില്ലാ ഹര്‍ത്താല്‍ പ്രഖ്യാപിച്ചെങ്കിലും ഇടുക്കിയിലെ പരിപാടിയില്‍ പങ്കെടുക്കുമെന്ന് ഗവര്‍ണര്‍ ഉറച്ച നിലപാട് എടുക്കുകയായിരുന്നു. ഭൂമി പതിവ് നിയമഭേദഗതി ബില്ലില്‍ ഒപ്പിടാത്തതിനെതിരെയാണ് ഹര്‍ത്താല്‍ എങ്കില്‍ ഒപ്പിടാത്തതിന് കാരണം സര്‍ക്കാറാണെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ ചൂണ്ടിക്കാട്ടി. ബില്ലിനെതിരെ കിട്ടിയ പരാതികളില്‍ സര്‍ക്കാറിനോട് മറുപടി ആവശ്യപ്പെട്ടിട്ടും നല്‍കിയില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

അദാനി കേസ്: മലയാളി മാധ്യമപ്രവര്‍ത്തകന്‍ രവി നായര്‍ക്ക് ഏഴ് ദിവസത്തിന് ശേഷം ജാമ്യം

അഹമ്മദാബാദ്: മലയാളി മാധ്യമ പ്രവര്‍ത്തകന്‍ രവി നായര്‍ക്ക് ജാമ്യം. അദാനി എന്റര്‍പ്രൈസസിന്റെ...

ആര്‍.എസ്.എസില്‍ ചേര്‍ന്നാല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ മാറ്റാം: സുവേന്ദു അധികാരി

കൊല്‍ക്കത്ത: ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവര്‍ ആര്‍.എസ്.എസ് ശാഖകളില്‍ ചേര്‍ന്ന് ആരോഗ്യം വീണ്ടെടുക്കണമെന്ന്...