സായി പല്ലവിയുടെ സഹോദരി വിവാഹിതയാകുന്നു, വരനെ പരിചയപ്പെടുത്തി താരം


പ്രേമം എന്ന സിനിമയിലൂടെ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് സായി പല്ലവി. താരത്തിന്റെ സഹോദരിയും നടിയുമായ പൂജ കണ്ണനും ആരാധകർ ഏറെയാണ്. ഇപ്പോഴിതാ തന്റെ പ്രണയം പരസ്യപ്പെടുത്തി കൊണ്ട് വിവാഹക്കാര്യം ആരാധകരെ അറിയിച്ചിരിക്കുകയാണ് പൂജ കണ്ണന്‍.

read also: മുഖ്യമന്ത്രിയോ സുരേഷ് ഗോപിയോ എത്തിയാലേ ഇറങ്ങുകയുള്ളൂ: ടവറിനു മുകളില്‍ കയറി പരിഭ്രാന്തി പരത്തി യുവാവ്

മനോഹരമായ ഒരു ഇന്‍സ്റ്റഗ്രാം വീഡിയോയ്‌ക്കൊപ്പമാണ് പൂജ പ്രണയത്തെ കുറിച്ച്‌ പറഞ്ഞിരിക്കുന്നത്. ‘നിസ്വാര്‍ത്ഥമായി സ്‌നേഹിക്കുക, ക്ഷമയോടെ സ്നേഹത്തില്‍ സ്ഥിരത പുലര്‍ത്തുകയും ഭംഗിയായി നിലനില്‍ക്കുകയും ചെയ്യേണ്ടത് എങ്ങനെയാണെന്ന് ഇദ്ദേഹം എന്നെ പഠിപ്പിച്ചു! ഇതാണ് വിനീത്, അവന്‍ എന്റെ സൂര്യകിരണമാണ്. കുറ്റകൃത്യത്തിലെ എന്റെ പങ്കാളിയെ ഞാന്‍ സ്‌നേഹിക്കുന്നു, ഇപ്പോള്‍ എന്റെ പങ്കാളി’ എന്നാണ് പൂജയുടെ ക്യാപ്ഷന്‍.

ചിത്തിര സെവാനം എന്ന സിനിമയില്‍ സമുദ്രക്കനിയുടെ മകള്‍ ആയാണ് പൂജ വേഷമിട്ടത്. എന്നാല്‍ പിന്നീട് അധികം സിനിമകളില്‍ പൂജ എത്തിയിട്ടില്ല. എന്തായാലും താരത്തിന്റെ വിവാഹം ഉടൻ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.