8
October, 2026

A News 365Times Venture

8
Thursday
October, 2026

A News 365Times Venture

ക്രൈസ്‌തവ ദേവാലയങ്ങളില്‍ കുരിശുകളില്‍ കാവിക്കൊടി: പ്രധാനമന്ത്രി ഇടപെടണമെന്ന് ജോസ് കെ മാണി

Date:


മധ്യപ്രദേശ്: ക്രൈസ്തവ ദേവാലയങ്ങളിലെ കുരിശുകളില്‍ കാവിക്കൊടി കെട്ടിയ സംഭവത്തില്‍ പ്രധാനമന്ത്രി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ജോസ് കെ മാണി. സംഭവം ഭയപ്പെടുത്തുന്നതും അത്യന്തം പ്രതിഷേധാർഹവുമാണെന്ന് ജോസ് കെ മാണി പറഞ്ഞു.

read also: അയോധ്യയിൽ നിന്നും തിരിച്ചെത്തിയ ശേഷം സുപ്രധാന പ്രഖ്യാപനവുമായി പ്രധാനമന്ത്രി

‘പള്ളികളുടെ മുകളില്‍ കയറി നിന്ന് സംഘടിച്ചെത്തിയ വർഗീയവാദികള്‍ കാവിക്കൊടി കുരിശുകളില്‍ കെട്ടി. തടയാൻ ശ്രമിച്ചിട്ടും ബലമായിട്ട് കൊടികെട്ടുകയും അഴിച്ചുമാറ്റിയാല്‍ ഭവിഷ്യത്ത് ഗുരുതരമായിരിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പരാതിപ്പെട്ടിട്ടും ഇതുവരെ പോലീസ് കേസെടുക്കാൻ തയ്യാറായില്ല. ന്യൂനപക്ഷ സമൂഹങ്ങളോടുള്ള മധ്യപ്രദേശ് സർക്കാരിൻ്റെ സമീപനത്തിൻ്റെ തെളിവാണ് നടപടിയെന്നും കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കുന്നതിനാവശ്യമായ നിയമ നടപടികള്‍ സ്വീകരിക്കുവാൻ സർക്കാരിന് പ്രധാനമന്ത്രി നിർദ്ദേശം നല്‍കണമെന്നും’ ജോസ് കെ മാണി ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related