8
October, 2026

A News 365Times Venture

8
Thursday
October, 2026

A News 365Times Venture

മലപ്പുറത്ത് ആശുപത്രി കെട്ടിടത്തിൽ നിന്ന് അബദ്ധത്തിൽ വീണ് ഗുരുതരാവസ്ഥയിലായിരുന്ന ഹെഡ് നഴ്സ് മരിച്ചു

Date:


തിരൂര്‍: ആശുപത്രി കെട്ടിടത്തിന്റെ ഒന്നാം നിലയിൽ നിന്നു വീണ് ഗുരുതരമായി പരിക്കേറ്റ ഹെഡ് നഴ്‌സ് മരിച്ചു. ജില്ലാ ആശുപത്രിയിലെ നിര്‍മാണം നടക്കുന്ന ഓങ്കോളജി കെട്ടിടത്തില്‍നിന്നാണ് തൃശ്ശൂര്‍ ചാലക്കുടി ചെട്ടിക്കുളം സ്വദേശി തറയില്‍ മിനി (48) താഴേക്ക് വീണത്. പരിക്കേറ്റ ഇവര്‍ കോട്ടക്കല്‍ മിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ചൊവ്വാഴ്ച ഉച്ചയ്ക്ക് 12-നാണ് സംഭവം. ഓങ്കോളജി കെട്ടിടത്തിനുള്ളിലെ സൗകര്യങ്ങള്‍ പരിശോധിക്കാന്‍ നഴ്‌സിങ് സൂപ്രണ്ട് ഷൈലജ, സ്റ്റാഫ് നഴ്‌സ് ബിനോയ് എന്നിവര്‍ക്കൊപ്പം മിനി ഓങ്കോളജി കെട്ടിടത്തിലെത്തി പരിശോധിക്കുന്നതിനിടയില്‍, ഗ്രൗണ്ട് ഫ്‌ലോറില്‍ നിന്ന് തറയിലെ അണ്ടര്‍ ഗ്രൗണ്ടിലേക്ക് യന്ത്രങ്ങളും മറ്റും മുകളിലേക്ക് കയറ്റാന്‍ നിര്‍മ്മിച്ച ഭൂഗര്‍ഭ അറയിലേക്ക് കാല്‍ തെന്നി പത്തടി താഴ്ചയിലേക്ക് വീഴുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related