ഏഴ് വയസുകാരിയെ പീഡിപ്പിച്ചു: 52കാരന്‍ അറസ്റ്റില്‍



വണ്ടന്‍മേട്: ഇടുക്കി വണ്ടന്‍മേട് മാലിയില്‍ ഏഴു വയസുകാരിയെ പീഡിപ്പിച്ച മധ്യവയസ്‌കനെ പൊലീസ് അറസ്റ്റു ചെയ്തു. മാലി സ്വദേശി എട്ടര മണി എന്നറിയപ്പെടുന്ന 52 വയസുകാരനായ കെ മണിയാണ് പിടിയിലായത്. ഇക്കഴിഞ്ഞ ക്രിസ്മസ് അവധി ദിവസങ്ങളിലാണ് പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. മാലി സ്വദേശിയായ മണി കുട്ടിയെ ബലമായി തന്റെ വീട്ടിലെത്തിച്ച് പല ദിവസങ്ങളിലായി മൂന്ന് തവണ പീഡിപ്പിച്ചെന്നാണ് പരാതി.

ക്രിസ്മസ് അവധിക്ക് ശേഷം സ്‌ക്കൂളിലെത്തിയ പെണ്‍കുട്ടിക്ക് വയറുവേദന അനുഭവപ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. വയറുവേദന കൂടിയതോടെ കുട്ടി കാര്യങ്ങള്‍ കൂട്ടുകാരിയെ അറിച്ചു. കൂട്ടുകാരി വിവരം അധ്യാപികയെ അറിയിച്ചു. തുടര്‍ന്ന് അധ്യാപിക മാതാപിതാക്കളെയും വിവരം അറിയിക്കുകയും വണ്ടന്‍മേട് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയുമായിരുന്നു.

പീഡന സമയത്ത് പ്രതി തന്റെ മുഖത്ത് എന്തോ സ്‌പ്രേ അടിച്ചതായും ശബ്ദമുണ്ടാക്കാതിരിക്കാന്‍ വായില്‍ ടേപ്പ് ഒട്ടിച്ചതായും കുട്ടി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.