27
April, 2026

A News 365Times Venture

27
Monday
April, 2026

A News 365Times Venture

സമൂഹ മാദ്ധ്യമങ്ങളില്‍ ഹമാസ് ഭീകരരെ അനുകൂലിച്ച് പോസ്റ്റുകള്‍, മാദ്ധ്യമപ്രവര്‍ത്തകയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു

Date:


കാന്‍ബറ: സമൂഹ മാദ്ധ്യമങ്ങളില്‍ ഹമാസ് ഭീകരരെ അനുകൂലിച്ച് പോസ്റ്റുകള്‍ പങ്കുവച്ച മാദ്ധ്യമപ്രവര്‍ത്തകയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. എബിസി റേഡിയോ ഷോയുടെ അവതാരക അന്റോയ്നെറ്റ് ലറ്റൂഫിനെയാണ് കമ്പനി പുറത്താക്കിയത്.

പിരിച്ചുവിട്ടതിന് പിന്നാലെ അന്റോയ്നെറ്റ് ലറ്റൂഫി എബിസി മാദ്ധ്യമ സ്ഥാപനത്തിനെതിരെ കേസ് നല്‍കിയിരുന്നു. എന്നാല്‍, കമ്പനിയുടെ നിര്‍ദ്ദേശങ്ങള്‍ക്കെതിരായി നിരന്തരം പ്രവര്‍ത്തിച്ചതിനാലാണ് ജോലിയില്‍ നിന്നും പിരിച്ചുവിട്ടതെന്ന് എബിസി അറിയിച്ചു. വിവാദപരമായ വിഷയങ്ങളില്‍ എബിസിയിലെ മാദ്ധ്യമപ്രവര്‍ത്തകര്‍ സമൂഹമാദ്ധ്യമങ്ങളില്‍ പോസ്റ്റുകള്‍ പങ്കുവയ്ക്കരുതെന്ന് ജോലിയില്‍ പ്രവേശിക്കുമ്പോള്‍ നല്‍കുന്ന നിര്‍ദ്ദേശമാണ്. ഇതിനെതിരെ പ്രവര്‍ത്തിച്ചതിനാലാണ് ജോലിയില്‍ നിന്നും പിരിച്ചുവിട്ടതെന്ന് കമ്പനി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related