കൈകൾ കോർത്തുപിടിച്ച് ദിവ്യ പിള്ളയും വിജയ് യേശുദാസും! ഇരുവരും പ്രണയത്തിൽ?


ഗാനഗന്ധർവ്വൻ യേശുദാസിൻ്റെ മകൻ വിജയ് യേശുദാസും പിന്നണി ഗാനരംഗത്ത് വളരെ സജീവമാണ്. നാൽപ്പത്തിനാലുകാരനായ വിജയ് ഏറെക്കാലത്തെ പ്രണയത്തിനുശേഷമാണ് വിവാ​ഹിതനായത്. ഭാര്യ ദര്‍ശനയുമായുള്ള വിവാഹബന്ധം വേര്‍പ്പെടുത്തിയാതായി വിജയ് യേശുദാസ് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ വിജയ് യേശുദാസ് വീണ്ടും ചർച്ചകളിൽ നിറയുകയാണ്. അതിന് കാരണമായത്. അടുത്തിടെയായി എല്ലാ ഫങ്ഷനിലും നടി ദിവ്യ പിള്ളയ്ക്കൊപ്പം വിജയ് യേശുദാസ് എത്തുന്നുവെന്നതാണ്. അടുത്തിടെ നടന്ന ​ഗോവിന്ദ് പത്മസൂര്യ-​ഗോപിക അനിൽ വിവാഹത്തിനും ദിവ്യ പിള്ളയുടെ കൈപിടിച്ചാണ് വിജയ് യേശുദാസ് എത്തിയത്.

കഴിഞ്ഞ ദിവസം ഒരു ഫാഷൻ ഷോയിലും വിജയ് പങ്കെടുത്തത് ദിവ്യ പിള്ളയ്ക്കൊപ്പമാണ്. ഈ വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് ചോദ്യവുമായി എത്തിയത്. ഇക്കോ വോ​ഗ് ദി ഫാഷൻ ഫെസ്റ്റിവലിലാണ് ഇരുവരും ഒരുമിച്ച് പങ്കെടുത്തത്. ചിലർക്ക് അറിയേണ്ടിയിരുന്നത് ഇരുവരും പ്രണയത്തിലാണോ എന്നതായിരുന്നു. പുള്ളി അപ്പോൾ രഞ്ജിനിയെ വിട്ടോ..? അടുത്ത ഗോപി സുന്ദർ അവാർഡ് വാങ്ങോ? എന്നിങ്ങനെയും കമന്റുകളുണ്ട്. ഒരു കാലത്ത് ഗായിക രഞ്ജിനി ജോസിൻ്റെ പേരുമായി ചേർത്തുവെച്ചും വിജയിയുടെ പേരിൽ ചില കിംവദന്തികള്‍ പ്രചരിച്ചിരുന്നു. എന്നാൽ ഈ വാർത്തയെ തള്ളി രഞ്ജിനി ജോസ് ഒരു അഭിമുഖത്തിൽ പ്രതികരിച്ചതോടെ അത് അവസാനിച്ചു.

മുപ്പത്തിയഞ്ചുകാരിയായ നടി ദിവ്യ പിള്ള അയാൾ ഞാനല്ല എന്ന സിനിമയിലൂടെയാണ് അഭിനയത്തിലേക്ക് എത്തുന്നത്. കള അടക്കമുള്ള സിനിമകളിലെ നായികയായിരുന്നു. ബ്രിട്ടീഷ് പൗരനായ ഒസാമ അല്‍ ബന്നയുമായി ദിവ്യ മുമ്പ് വിവാഹിതയായിരുന്നു. പിന്നീട് ആ ബന്ധം ഇരുവരും വേർപിരിഞ്ഞു എന്നാണ് റിപ്പോർട്ടുകൾ.