മദ്യപിച്ച്‌ ലക്കുകെട്ട അവസ്ഥയിൽ, വനിത താരങ്ങളെ മര്‍ദിച്ച സംഭവം : ദീപക് ശര്‍മക്ക് സസ്പെൻഷൻ


ന്യൂഡല്‍ഹി: വനിത താരങ്ങളെ മർദിച്ച സംഭവത്തില്‍ എ.ഐ.എഫ്.എഫ് നിർവാഹക സമിതി അംഗവും ഹിമാചല്‍പ്രദേശ് ഫുട്ബാള്‍ അസോസിയേഷൻ ജനറല്‍ സെക്രട്ടറിയുമായ ദീപക് ശർമയെ സസ്പെൻഡ് ചെയ്ത് അഖിലേന്ത്യ ഫുട്ബാള്‍ ഫെഡറേഷൻ. ദീപക്കിനോട് ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ ഫുട്ബാളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളില്‍ നിന്ന് മാറിനില്‍ക്കാൻ അസോസിയേഷൻ ആവശ്യപ്പെട്ടു.

read also: ഭാര്യ മാതാവിനെ യുവാവ് വെട്ടിക്കൊലപ്പെടുത്തി

വനിത ലീഗ് രണ്ടാം ഡിവിഷനില്‍ കളിക്കുന്ന ഖാദ് എഫ്.സിയുടെ താരങ്ങളായ പലക് വർമയെയും ഋതിക ഠാകുറിനെ ദീപക് കഴിഞ്ഞ വ്യാഴാഴ്ച രാത്രി ഗോവയില്‍ ആക്രമിച്ചിരുന്നു. ഹിമാചല്‍ ക്ലബായ ഖാദ് എഫ്.സി ക്യാമ്പിലെ ഏക പുരുഷനായിരുന്നു ദീപക്. യാത്ര തുടങ്ങിയതുമുതല്‍ ഇയാള്‍ മദ്യപിച്ച്‌ ലക്കുകെട്ട അവസ്ഥയിലായിരുന്നുവെന്ന് താരങ്ങള്‍ എ.ഐ.എഫ്.എഫിന് നല്‍കിയ പരാതിയില്‍ പറഞ്ഞു. വിഷയത്തില്‍ ഇടപെട്ട കേന്ദ്ര കായികമന്ത്രി അനുരാഗ് ഠാകുർ ശക്തമായ നിയമ നടപടി ആവശ്യപ്പെട്ടിരുന്നു.