വളരെ വിഷമത്തോടു കൂടിയാണ് നിങ്ങളുടെ മുന്നില്‍ നില്‍ക്കുന്നത്: വിനീത് ശ്രീനിവാസൻ


പ്രമുഖ മള്‍ട്ടിപ്ലെക്സ് ശൃംഖലയായ പിവിആറിനെതിരെ വിമർശനവുമായി സംവിധായകനും നടനുമായ വിനീത് ശ്രീനിവാസൻ. പ്രതിസന്ധി കാലത്ത് പിവിആർ അടക്കമുള്ള തിയറ്ററുകളുടെ കൂടെ നിന്നവരാണ് താനും നിർമാതാവ് വിശാഖ് സുബ്രഹ്മണ്യവും. ഹൃദയം എന്ന ചിത്രത്തിന് മൂന്നിരിട്ടി ഓഫർ ലഭിച്ചിട്ടും ഒടിടിയില്‍ കൊടുത്തില്ല. എന്നിട്ടാണ് ഇപ്പോൾ എങ്ങനെ കാട്ടുന്നതെന്നു ഫെഫ്‌കയുടെ നേതൃത്വത്തില്‍ നടത്തിയ വാർത്താസമ്മേളനത്തിൽ വിനീത് പറഞ്ഞു.

READ ALSO: രക്തം വാർന്ന നിലയില്‍ വയോധികയുടെ മൃതദേഹം, ചുറ്റും മുളകുപൊടി വിതറിയ നിലയിൽ

‘റിലീസിന്റെ തലേദിവസമാണ് പിവിആർ സ്ക്രീനിലൊന്നും സിനിമ പ്രദർശിപ്പിക്കില്ലെന്ന് അറിയുന്നത്. രാജ്യത്തെ പല മള്‍ട്ടിപ്ലെക്‌സുകളും അവരുടെ കൈയിലാണ്. ഈ തിയറ്ററുകളിലൊന്നും ഇപ്പോള്‍ മലയാള സിനിമയില്ല, വിനീത് പറഞ്ഞു. ഹൃദയം ചെയ്യുന്ന സമയത്ത് സണ്‍ഡേ ലോക്ക് ഡൗണ്‍ ആയിരുന്നു. അന്ന് നിരവധി തിയറ്ററുകാരാണ് സിനിമ ഒടിടിയില്‍ റിലീസ് ചെയ്യരുതെന്നു ആവശ്യപ്പെട്ട് വിളിച്ചത്. അവരാണ് ഇങ്ങനെ ചെയ്യുന്നത്. ഞാൻ ഇത്രയും സംസാരിക്കാത്ത ആളാണ്, വളരെ വിഷമത്തോടു കൂടിയാണ് നിങ്ങളുടെ മുന്നില്‍ നില്‍ക്കുന്നത്’- വിനീത് കൂട്ടിച്ചേർത്തു.