പ്രണയാഭ്യർത്ഥന നിരസിച്ചു: കോളേജിൽ വെച്ച് വിദ്യാർത്ഥിനിയെ കഴുത്തറുത്തു കൊന്നു, സഹപാഠി അറസ്റ്റിൽ


ബെംഗളൂരു: പ്രണയാഭ്യർത്ഥന നിരസിച്ചതിന് വിദ്യാർത്ഥിനിയെ കോളേജ് കോമ്പൗണ്ടിൽ വെച്ച് കഴുത്തറുത്ത് കൊലപ്പെടുത്തി. അതേ കോളേജിലെ വിദ്യാർത്ഥിയായ ഫയാസിനെ പോലീസ് അറസ്റ്റ് ചെയ്തു. ഹുബ്ബള്ളി ബി വി ബി കോളേജിലെ എംസിഎ വിദ്യാർത്ഥിനിയായ നേഹ ആണ് കൊല്ലപ്പെട്ടത്.

യാതൊരു പ്രകോപനവുമില്ലാതെയാണ് ഇയാൾ പെൺകുട്ടിയുടെ കഴുത്തറുത്ത് കൊന്നത്. മുഖം മൂടി ധരിച്ചെത്തിയായിരുന്നു ഇയാൾ കൃത്യം ചെയ്തത്. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.