17
April, 2026

A News 365Times Venture

17
Friday
April, 2026

A News 365Times Venture

എപ്പോഴും സുഹൃത്തുക്കളുമായി വീഡിയോ കോളില്‍: ഭാര്യയുടെ കൈവെട്ടി ഭർത്താവ്

Date:


ചെന്നൈ: ഭാര്യയുടെ കൈവെട്ടിയ ഭർത്താവ് കസ്റ്റഡിയില്‍. വെല്ലൂർ ജില്ലയിലെ ഗുഡിയാത്തത്തിലാണ് സംഭവം. നെയ്ത്തു തൊഴിലാളി ശേഖറാണ് (41) ഭാര്യ രേവതിയുടെ കൈ അരിവാൾ ഉപയോഗിച്ച് വെട്ടിയത്. സംഭവത്തിനുശേഷം ഗുഡിയാത്തം പൊലീസ് സ്റ്റേഷനിലെത്തി ശേഖർ കീഴടങ്ങി. ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നും ഇയാളുമായാണ് സ്ഥിരമായി വീഡിയോകോളിൽ സംസാരിച്ചിരുന്നതെന്നും ശേഖർ സംശയിച്ചിരുന്നതായി പൊലീസ് പറഞ്ഞു.

ജോലി കഴിഞ്ഞു ശേഖർ വീട്ടിലെത്തിയപ്പോൾ രേവതി സുഹൃത്തുമായി വീഡിയോ കോളിൽ സംസാരിക്കുകയായിരുന്നു. ഇതോടെ ഇരുവർക്കും ഇടയിൽ വാക്കേറ്റം ഉണ്ടായി. പിന്നാലെയാണ് രേവതിയുടെ ഇടത്തു കൈ ശേഖർ വെട്ടിയത്. ശബ്ദം കേട്ട് സമീപവാസികൾ എത്തിയപ്പോൾ രക്തത്തിൽ കുളിച്ച നിലയിലായിരുന്നു രേവതി. ഉടൻ പൊലീസിൽ വിവരമറിയിക്കുകയും രേവതിയെ വെല്ലൂരിലെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. രേവതിയുടെ ആരോഗ്യനില തൃപ്തികരമാണ്.

രേവതി സുഹൃത്തുക്കളുമായി വീഡിയോ കോളിലും സോഷ്യൽ മീഡിയയിലും സജീവമായതിനെ തുടർന്ന് ഇവർ തമ്മിൽ ഇടയ്ക്കിടെ വഴുണ്ടാകാറുണ്ടായിരുന്നു എന്ന് അയൽവാസികൾ പൊലീസിനെ അറിയിച്ചിട്ടുണ്ട്. ഇരുവർക്കും മൂന്ന് പെൺകുട്ടികളാണ് ഉള്ളത്.

 

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related