വരുന്നത് മഹായുദ്ധമെന്ന് ഇന്ത്യന്‍ നോസ്ട്രഡാമസ്, ജൂണ്‍ 18ന് ചിലതെല്ലാം സംഭവിക്കുമെന്ന് വെളിപ്പെടുത്തല്‍
ലോകത്താകെ ഇപ്പോള്‍ രണ്ട് വലിയ യുദ്ധങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇസ്രായേലും പലസ്തീനും തമ്മിലും അതുപോലെ യുക്രൈനും റഷ്യയും തമ്മിലുള്ളതാണ് ഈ യുദ്ധങ്ങള്‍. ഇതുവരെ വെടിനിര്‍ത്തല്‍ ഇസ്രായേല്‍ ഗാസയില്‍ പ്രഖ്യാപിച്ചിട്ടില്ല.
Read Also: ട്രയല്‍ റണ്ണിംഗിന് തയ്യാറെടുത്ത് വന്ദേ ഭാരത് സ്ലീപ്പര്‍
ഈ സാഹചര്യത്തില്‍ വീണ്ടുമൊരു യുദ്ധം സംഭവിച്ചേക്കാം. അമേരിക്ക ഇതിനൊപ്പം ചേര്‍ന്നാല്‍ അത് വലിയൊരു മഹായുദ്ധത്തിന് തന്നെ വഴിമാറാം. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ നോസ്ട്രഡാമസ് എന്ന് വിശേഷണമുള്ള ഒരു ജ്യോതിഷി ഇപ്പോള്‍ ഞെട്ടിക്കുന്ന പ്രവചനം നടത്തിയിരിക്കുകയാണ്.
ലോകത്തെയാകെ വിറപ്പിക്കുന്ന പ്രവചനമാണ് ഈ ജ്യോതിഷി നടത്തിയിരിക്കുന്നത്. മൂന്നാം ലോകമഹായുദ്ധമാണ് വരാന്‍ പോകുന്നതെന്ന് ഇന്ത്യന്‍ ജ്യോതിഷിയും നോസ്ട്രഡാമസ് എന്ന വിളിപ്പേരുമുള്ള കുശാല്‍ കുമാര്‍ പറയുന്നു.
ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധം ശക്തമാകുമെന്നും, അതുപോലെ രണ്ട് കൊറിയകളും തമ്മില്‍ ഏറ്റുമുട്ടലുണ്ടാവുമെന്നും, ചൈന, തായ്വാന്‍, റഷ്യ, നാറ്റോ എന്നിവരെല്ലാം യുദ്ധ ഭൂമിയിലേക്ക് എത്തുമെന്നും ജ്യോതിഷി പ്രവചിക്കുന്നു.