മുംബൈ: രാമായണത്തെ പരിഹസിക്കുന്ന സ്കിറ്റ് അവതരിപ്പിച്ചെന്ന് ആരോപിച്ച് എട്ടു വിദ്യാർഥികള്‍ക്ക് പിഴയുമായി ബോംബെ ഐ.ഐ.ടി. ആകെ 6.4 ലക്ഷം രൂപയാണ് എട്ടുവിദ്യാർഥികള്‍ക്കായി പിഴചുമത്തിയത്. മാർച്ച് 31-ന് ഇൻസ്റ്റിറ്റ്യൂട്ടിലെ പെർഫോമിങ് ആർട്സ് ഫെസ്റ്റിവലിൽ ‘രാഹോവണ്‍’ എന്ന പേരില്‍ നാടകം അവതരിപ്പിച്ചതാണ് സംഭവങ്ങൾക്ക് പിന്നിൽ.
read also: വിവാഹ വിരുന്നില്‍ വരനും വധുവും അടക്കം 150 ഓളം പേര്‍ക്ക് ഭക്ഷ്യവിഷബാധ: സംഭവം ഷൊർണൂരില്‍
ഈ സ്കിറ്റ് ഹിന്ദുദൈവങ്ങളേയും വിശ്വാസത്തേയും അപകീർത്തിപ്പെടുത്തിയെന്ന് ആരോപിച്ച് ഏതാനും വിദ്യാർഥികള്‍ പരാതി നൽകി. ഫെമിനിസത്തെ അനുകൂലിക്കുന്നുവെന്ന വ്യാജേന പ്രധാനകഥാപാത്രങ്ങളെ പരിഹാസ്യമാംവിധം അവതരിപ്പിച്ചുവെന്നും സാംസ്കാരിക മൂല്യങ്ങളെ കളിയാക്കിയെന്നും ഇവർ ആരോപിച്ചു.
നാലുവിദ്യാർഥികള്‍ക്ക് ഒരു സെമസ്റ്ററിന്റെ ട്യൂഷൻ ഫീസായ 1.2 ലക്ഷം രൂപയും മറ്റുനാലുപേർക്ക് 40,000 രൂപവീതവുമാണ് പിഴ. ബിരുദധാരികളായ വിദ്യാർഥികള്‍ക്ക് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ജിംഖാന അവാർഡുകളില്‍ നിന്നും വിലക്കുണ്ട്. കൂടാതെ, ജൂനിയർ വിദ്യാർഥികളെ ഹോസ്റ്റല്‍ സൗകര്യങ്ങളില്‍നിന്ന് ഡീബാർ ചെയ്തു.