ഇന്ന് ട്രെയിനുകൾ കോട്ടയം വഴി തിരിച്ചുവിടും: ഈ ട്രെയിനുകളിലെ യാത്രക്കാർ ശ്രദ്ധിക്കണം


തിരുവനന്തപുരം: നാളെ മുതൽ ആലപ്പുഴ വഴിയോടുന്ന ചില ട്രെയിനുകൾ കോട്ടയം വഴി തിരിച്ചുവിടും. ആലപ്പുഴ അമ്പലപ്പുഴ പാതയിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് ട്രെയിനുകൾ വഴിതിരിച്ചുവിടുന്നത്.ഗുരുവായൂർ-ചെന്നൈ എഗ്‌മോർ(16128 ) 3, 4, 8, 10, 11, 15 തീയതികളിൽ കോട്ടയം വഴി തിരിച്ചുവിടും.

കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ സ്റ്റോപ്പുകളുണ്ടാകും. 4, 6, 11, 13 തീയതികളിൽ 16355 കൊച്ചുവേളി-മംഗലാപുരം അന്ത്യോദയ ദ്വൈവാര എക്‌സ്പ്രസ് കോട്ടയം വഴി തിരിച്ചുവിടും. കോട്ടയത്തും എറണാകുളം ടൗണിലും സ്റ്റോപ്പുണ്ടാകും. 3, 4, 8, 10, 11, 15 തീയതികളിൽ 16603 മംഗലാപുരം സെൻട്രൽ തിരുവനന്തപുരം മാവേലി എക്‌സ്പ്രസ് 20 മിനിറ്റ് വൈകും.