21
September, 2026

A News 365Times Venture

21
Monday
September, 2026

A News 365Times Venture

സംസ്ഥാനത്ത് ആശങ്ക വർദ്ധിപ്പിച്ച് പനി പടരുന്നു: പന്നിപ്പനിയും എലിപ്പനിയും മുതൽ ഡെങ്കിപ്പനി വരെ! 11,050 പേര്‍ ചികിത്സതേടി

Date:


തിരുവനന്തപുരം: സംസ്ഥാനത്ത് പനിബാധിതരുടെ എണ്ണത്തില്‍ കുറവില്ല. ഇന്ന് പനിബാധിച്ച് 11050 പേര്‍ ചികിത്സ തേടി. ഏറ്റവും അധികം പനിബാധിതര്‍ മലപ്പുറം ജില്ലയിലാണ്. ഇന്നലെ മാത്രം മൂന്നു പേര്‍ പനി ബാധിച്ച് മരിച്ചു. അഞ്ചുദിവസത്തിനുശേഷമാണ് ആരോഗ്യവകുപ്പ് വെബ്‌സൈറ്റില്‍ രോഗികളുടെ കണക്ക് പ്രസിദ്ധീകരിച്ചത്.

സര്‍ക്കാര്‍ ആശുപത്രികളില്‍ പനിക്ക് ചികിത്സ തേടിയെത്തുന്നത് പ്രതിദിനം പതിനായിരത്തിലധികം രോഗികളാണ്. ഇന്ന് 11050 പേര്‍ പനി ബാധിതരായി. മൂന്നുപേരാണ് പനി ബാധിച്ച് മരിച്ചത്. 159 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചപ്പോള്‍ 420 പേര്‍ ഡെങ്കി ലക്ഷണങ്ങളോടെ ചികിത്സ തേടി. 42 പേര്‍ക്ക് എച്ച്.വണ്‍.എന്‍.വണ്ണും 32 പേര്‍ക്ക് മഞ്ഞപ്പിത്തവും എട്ടുപേര്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചു.

മലപ്പുറം ജില്ലയിലാണ് പനി ബാധിതര്‍ ഏറെയും. തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ പ്രതിദിന രോഗികള്‍ 1000 കടന്നു. ഈമാസം ഡെങ്കി കേസുകളുടെ വ്യാപനം കൂടുമെന്ന് ആരോഗ്യവകുപ്പ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ അഞ്ചുദിവസമായി രോഗികളുടെ കണക്ക് സംബന്ധിച്ചുള്ള വിവരം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നില്ല. ഇന്നലെ രാവിലെയോടെയാണ് മുപ്പതാം തീയതിക്ക് ശേഷമുള്ള രോഗികളുടെ കണക്ക് വെബ്‌സൈറ്റില്‍ നല്‍കിയത്.

 

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

എനിക്ക് തെറ്റുപറ്റി, ക്ഷമിക്കണം; ഗസയിലെ സ്ഥിതി ദുരന്തപൂര്‍ണം, ന്യായീകരിക്കാനാകില്ല: ഒടുവില്‍ പ്രതികരിച്ച് എഡ്. ഷീരന്‍

വാഷിങ്ടണ്‍: ഗസയിലെ സാഹചര്യം ദുരന്തപൂര്‍ണവും ന്യായീകരിക്കാനാകാത്തതുമാണെന്ന് ബ്രിട്ടീഷ് പോപ് ഗായകന്‍ എഡ്...

പാര്‍ട്ടിയുടെ പേര് റീല്‍സ് വെട്രി കഴകം എന്നാക്കണം; വിജയ് ഇപ്പോള്‍ ജനങ്ങള്‍ക്ക് മുന്നിലാണ് അഭിനയിക്കുന്നത്: എം.കെ സ്റ്റാലിന്‍

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഡി.എം.കെ നേതാവ് എം.കെ...

യു.പിയില്‍ ബി.ജെ.പി ഭരണത്തില്‍ തകര്‍ത്തത് 151 അബേദ്ക്കര്‍ പ്രതിമകള്‍: അഖിലേഷ് യാദവ്

ലഖ്‌നൗ: ബി.ജെ.പി ഭരണകാലത്ത് ഉത്തര്‍പ്രദേശില്‍ ഡോ. ബി.ആര്‍ അംബേദ്‌റുടെ 151 പ്രതിമകള്‍...