21
September, 2026

A News 365Times Venture

21
Monday
September, 2026

A News 365Times Venture

ഉമര്‍ ഖാലിദ് ഡോക്യുമെന്ററി; പ്രദര്‍ശനം മുടങ്ങി: മുംബൈ പൊലീസിനെതിരെ സംഘടകര്‍

Date:

മുംബൈ: തടവിലാക്കപ്പെട്ട പ്രമുഖ സാമൂഹിക പ്രവര്‍ത്തകന്‍ ഉമര്‍ ഖാലിദിനെക്കുറിച്ചുള്ള ഡോക്യുമെന്ററി പ്രദര്‍ശനം തടയാന്‍ മുംബൈ പൊലീസ് വേദികളുടെ നടത്തിപ്പുകാരില്‍ സമ്മര്‍ദം ചെലുത്തിയെന്ന് സംഘാടകര്‍. ‘പ്രിസണര്‍ നമ്പര്‍ 626710 ഈസ് പ്രസന്റ്’ എന്ന ഡോക്യുമെന്ററിയുടെ സ്വകാര്യ പ്രദര്‍ശനമാണ് മുംബൈയില്‍ നടത്താന്‍ തീരുമാനിച്ചിരുന്നത്.

സെപ്റ്റംബര്‍ 19ന് നടക്കേണ്ടിയിരുന്ന പരിപാടിയാണ് പൊലീസ് ഇടപെടലിനെ തുടര്‍ന്ന് റദ്ദാക്കിയതെന്ന് സംഘാടകരായ സൃഷ്ടി ഖന്നയും പ്രശാന്ത് പുന്ദിറും പറഞ്ഞത്.

ഉമര്‍ ഖാലിദിന് പിന്തുണ പ്രഖ്യാപിച്ചാണ് പ്രദര്‍ശനം സംഘടിപ്പിച്ചതെന്ന് സംഘാടകര്‍ പറഞ്ഞു. ആദ്യം പരിഗണിച്ചിരുന്ന ബാന്ദ്രയിലെ വേദി ലഭ്യമല്ലാതായതിനെ തുടര്‍ന്ന് ആന്ധേരിയിലെ മറ്റൊരു സ്വകാര്യ വേദി പരിപാടിക്കായി ബുക്ക് ചെയ്തിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. രജിസ്റ്റര്‍ ചെയ്ത ആളുകള്‍ക്ക് മാത്രമായിരുന്നു പ്രവേശനമെന്നും സംഘാടകര്‍ പറഞ്ഞു.

വെള്ളിയാഴ്ച വൈകിട്ട് വേദിയില്‍ സാധാരണ വേഷത്തിലെത്തിയ ചിലര്‍ മാനേജറെ ചോദ്യം ചെയ്യുകയും പ്രദര്‍ശനം റദ്ദാക്കാന്‍ സമ്മര്‍ദം ചെലുത്തുകയും ചെയ്‌തെന്നാണ് സംഘാടകരുടെ വാദം.

തുടര്‍ന്ന് പൊലീസ് വാഹനവും സ്ഥലത്തെത്തിയെന്നും മാനേജര്‍ പരിപാടി നടത്താന്‍ കഴിയില്ലെന്ന് അറിയിച്ചതായും അവര്‍ പറഞ്ഞു. ഇതോടെ ആന്ധേരിയിലെ വേദിയിലെ പ്രദര്‍ശനം റദ്ദാക്കുകയായിരുന്നെന്ന് റിപ്പോര്‍ട്ട്.

സ്വകാര്യ സംഘാടന ഗ്രൂപ്പില്‍ മാത്രം പങ്കുവച്ചിരുന്ന പ്രദര്‍ശനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പോലും പൊലീസിന് ലഭിച്ചതില്‍ ദുരൂഹതയുണ്ടെന്ന് സംഘാടകര്‍ പറഞ്ഞു. തങ്ങളുടെ സ്വകാര്യ ആശയവിനിമയങ്ങള്‍ നിരീക്ഷിക്കപ്പെടുന്നുണ്ടോയെന്ന ആശങ്കയും അവര്‍ കൂട്ടിച്ചേര്‍ത്തു.

സംഭവത്തില്‍ മുംബൈ പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയതായും ദേശീയ മനുഷ്യാവകാശ കമ്മിഷനെയും മഹാരാഷ്ട്ര സംസ്ഥാന മനുഷ്യാവകാശ കമ്മിഷനെയും സമീപിച്ചതായും സംഘാടകര്‍ അറിയിച്ചു.

ലളിത് വചാനി സംവിധാനം ചെയ്ത ഡോക്യുമെന്ററി ഉമര്‍ ഖാലിദിന്റെ തടവിനെയും അദ്ദേഹത്തിനെതിരായ കേസിനെയും കേന്ദ്രീകരിച്ചുള്ളതാണ്.

2020 സെപ്റ്റംബറില്‍ നടന്ന ദല്‍ഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസിലാണ് മുന്‍ ജെ.എന്‍.യു ഗവേഷകനായ ഉമര്‍ ഖാലിദിനെ ദല്‍ഹി പോലീസ് അറസ്റ്റ് ചെയ്യുന്നത്. യു.എ.പി.എ ഉള്‍പ്പെടെയുള്ള കടുത്ത വകുപ്പുകള്‍ ചുമത്തപ്പെട്ട അദ്ദേഹം കഴിഞ്ഞ നാല് വര്‍ഷത്തിലേറെയായി വിചാരണ കൂടാതെ ജയിലില്‍ തുടരുകയാണ്.

Content Highlights: Umar Khalid documentary screening halted; organizers speak out against Mumbai Police.

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

പാര്‍ട്ടിയുടെ പേര് റീല്‍സ് വെട്രി കഴകം എന്നാക്കണം; വിജയ് ഇപ്പോള്‍ ജനങ്ങള്‍ക്ക് മുന്നിലാണ് അഭിനയിക്കുന്നത്: എം.കെ സ്റ്റാലിന്‍

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഡി.എം.കെ നേതാവ് എം.കെ...

യു.പിയില്‍ ബി.ജെ.പി ഭരണത്തില്‍ തകര്‍ത്തത് 151 അബേദ്ക്കര്‍ പ്രതിമകള്‍: അഖിലേഷ് യാദവ്

ലഖ്‌നൗ: ബി.ജെ.പി ഭരണകാലത്ത് ഉത്തര്‍പ്രദേശില്‍ ഡോ. ബി.ആര്‍ അംബേദ്‌റുടെ 151 പ്രതിമകള്‍...

മുസ്‌ലിങ്ങളെ കടയില്‍ പ്രവേശിപ്പിച്ചാല്‍ കടയ്ക്ക് തീയിടും; ബംഗാളില്‍ ചായക്കടക്കാരന് അജ്ഞാത സംഘത്തിന്റെ ആക്രമണം

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ പശ്ചിം ബര്‍ധമാനില്‍ മുസ്ലിം കസ്റ്റേമേഴ്സിന് ചായ നല്‍കിയതിന്റെ...