തൃശൂര്‍: ഹൈദരാബാദിൽ നിന്നും തിരുവനന്തപുരത്തേക്ക് പോയ ശബരി എക്സ്പ്രസിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ബാഗിൽ കഞ്ചാവ്. തൃശൂർ റെയിൽവേ സ്റ്റേഷനിൽ വച്ചാണ് അഞ്ച് കിലോ കഞ്ചാവ് പിടികൂടിയത്.
പ്രതിയെ പിടികൂടാൻ ആയിട്ടില്ല. ഇന്ന് രാവിലെ 11 മണിയോടെ റെയിൽവേ പൊലീസും ആർപിഎഫും സംയുക്തമായാണ് തിരച്ചിൽ നടത്തിയത്. ഈവർഷം ഇത് രണ്ടാം തവണയാണ് തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും കഞ്ചാവ് പിടികൂടുന്നത്.