സുരക്ഷാ പരിശോധനയ്ക്കിടെ സിഐഎസ്എഫ് ഉദ്യോഗസ്ഥന്റെ മുഖത്തടിച്ച യുവതി അറസ്റ്റില്‍


ജയ്പൂര്‍: സുരക്ഷാ പരിശോധനയ്ക്കിടെ സിഐഎസ്എഫ് ഉദ്യോഗസ്ഥന്റെ മുഖത്തടിച്ച സ്‌പൈസ് ജെറ്റ് ജീവനക്കാരിയെ അറസ്റ്റ് ചെയ്തു. ഫുഡ് സൂപ്പര്‍വൈസര്‍ അനുരാധ റാണിയാണ് അറസ്റ്റിലായത് .
വാക്കുതര്‍ക്കത്തിന് പിന്നാലെ യാതൊരു പ്രകോപനവുമില്ലാതെ യുവതി ജവാന്റെ കരണത്തടിക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ നാലിനായിരുന്നു സംഭവം. പുലര്‍ച്ചെ 4 മണിയോടെ ജയ്പൂര്‍ വിമാനത്താവളത്തിലെ ‘വെഹിക്കിള്‍ ഗേറ്റ്’ വഴി അനുമതിയില്ലാതെ കടക്കാന്‍ ശ്രമിച്ചതു തടഞ്ഞ എഎസ്‌ഐയെയാണ് എയര്‍ലൈനിലെ ഫുഡ് സൂപ്പര്‍വൈസറായ യുവതി അടിച്ചത്.

നാലു സഹപ്രവര്‍ത്തകര്‍ക്കൊപ്പം വിമാനത്താവളത്തില്‍ അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ചത് തടഞ്ഞതിനെ തുടര്‍ന്നാണ് എഎസ്‌ഐ ഗിരിരാജ് പ്രസാദിനെ യുവതി തല്ലിയത്. യുവതിയോട് സുരക്ഷാ പരിശോധനയ്ക്കു ഹാജരാകാനും എഎസ്‌ഐ ആവശ്യപ്പെട്ടിരുന്നു .എന്നാല്‍ എസ്‌ഐയുടെ ആവശ്യപ്രകാരം വനിതാ ഉദ്യോഗസ്ഥ എത്തുന്നതിനു മുന്‍പു തന്നെ ഇവര്‍ ഗിരിരാജ് പ്രസാദിന്റെ മുഖത്തടിക്കുകയായിരുന്നു.