ലക്നൗ: വിവാഹച്ചടങ്ങ് പൂര്‍ത്തിയാകാന്‍ നിമിഷങ്ങള്‍ ബാക്കിനില്‍ക്കെ വധുവിന്റെ മുന്‍ കാമുകന്‍ വരനെ ഫോണില്‍ വിളിച്ച് വിവാഹം മുടക്കി.
വധുവിനൊപ്പമുള്ള അശ്ലീല വീഡിയോയും ഫോട്ടോയും വരന് അയച്ചുകൊടുത്തതോടെയാണ് വരന്‍ വിവാഹത്തില്‍നിന്ന് പിന്മാറിയത്. ഉത്തര്‍പ്രദേശിലെ അംരോഹയിലാണ് സംഭവം. വിവാഹ ചടങ്ങുകള്‍ പുരോഗമിക്കുന്നതിനിടെ വധുവിന്റെ മുന്‍ കാമുകന്‍ വരനെ ഫോണില്‍ വിളിച്ച് വിവാഹം മുടക്കുകയായിരുന്നു.
തങ്ങള്‍ തമ്മില്‍ പ്രണയത്തിലാണെന്നും വിവാഹത്തില്‍നിന്ന് പിന്മാറണമെന്നും കാമുകന്‍ ഭീഷണിപ്പെടുത്തിയിരുന്നു. വിളിച്ച ആളോട് വരന്‍ തെളിവ് ചോദിച്ചു. പിന്നാലെ വധുവിന്റെ നിരവധി അശ്ലീല വീഡിയോകളും ഫോട്ടോകളും അയച്ചുകൊടുക്കുകയായിരുന്നു. ഇതോടെ വിവാഹ ചടങ്ങുകള്‍ അവസാനിപ്പിക്കാന്‍ വരന്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ കാമുകന്‍ കമല്‍ സിങ്ങിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു.
ആദംപൂര്‍ സ്വദേശിനിയാണ് പെണ്‍കുട്ടി. വിവാഹഘോഷയാത്ര കഴിഞ്ഞെത്തിയ അതിഥികളുടെ ഭക്ഷണവും കഴിഞ്ഞിരുന്നു. അഗ്നിക്കു ചുറ്റും വധൂവരന്‍മാര്‍ ഏഴുവട്ടം വലംവയ്ക്കുന്ന ചടങ്ങും വധുവിനെ യാത്ര അയക്കലും മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ. ഇതിനിടയിലാണ് എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് കമലിന്റെ ഫോണ്‍കോള്‍ വന്നത്. ഇരുവരും ഒരുമിച്ച് ഹോട്ടല്‍ മുറികളിലും മറ്റുമുള്ള ദൃശ്യങ്ങളാണ് ഇയാള്‍ അയച്ചുകൊടുത്തത്. പരാതിയെ തുടര്‍ന്ന് കാമുകന്‍ കമല്‍ സിങ്ങിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. ആദംപൂര്‍ സ്വദേശിനിയാണ് വധു.