27
April, 2026

A News 365Times Venture

27
Monday
April, 2026

A News 365Times Venture

ആമയിഴഞ്ചാൻ തോട്ടില്‍ കാണാതായ ജോയിയെ കണ്ടെത്താനുള്ള ശ്രമം രാത്രിയും തുടരും

Date:


 തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടില്‍ കാണാതായ തൊഴിലാളിയെ കണ്ടെത്താനായുള്ള തിരച്ചില്‍ രാത്രിയും തുടരുന്നു. മാലിന്യം നിറഞ്ഞ തോട്ടില്‍ രക്ഷാപ്രവർത്തനം ഏറെ ദുഷ്കരമാണ്.

ശനിയാഴ്ച രാവിലെയാണ് കോർപറേഷനിലെ താത്കാലിക തൊഴിലാളിയായ മാരായമുട്ടം സ്വദേശി ജോയിയെ തോട് വൃത്തിയാക്കുന്നതിനിടെ കാണാതായത്. മാലിന്യം തിങ്ങിനിറഞ്ഞതിനാല്‍ ആദ്യഘട്ടത്തില്‍ തോട്ടിലെ ടണലിനുള്ളിലേക്ക് പ്രവേശിക്കാൻ രക്ഷാപ്രവർത്തകർക്കായില്ല.

read also: സ്കൂട്ടറിനുപിന്നില്‍ ലോറിയിടിച്ച്‌ അപകടം: തിരുവനന്തപുരത്ത് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

അതിനിടെ, ടണലില്‍ 30 മീറ്ററോളം അകത്തേക്ക് പോയെങ്കിലും ഫലമുണ്ടായില്ലെന്ന് സ്കൂബാസംഘാംഗം പറഞ്ഞു. ടണലിനകത്ത് മുഴുവൻ ഇരുട്ടാണ്. മുട്ടുകുത്തി നില്‍ക്കാൻപോലും കഴിയുന്നില്ല. ഇനി ടണലിന്റെ മറുവശത്തുനിന്ന് അകത്തേക്ക് കയറാനാണ് ശ്രമിക്കുന്നതെന്നും സ്കൂബാസംഘാംഗം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: അന്വേഷണം ഒരാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാകുമെന്ന് ഡി.ജി.പി

തിരുവനന്തപുരം: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്‌ഫോടനത്തെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും അപകടകാരണം ഒരാഴ്ചയ്ക്കുള്ളില്‍...