പാലക്കാട്: ശക്തമായ മഴയിൽ വീട് ഇടിഞ്ഞുവീണ് അമ്മയും മകനും മരിച്ചു. പാലക്കാട് കോട്ടേക്കാട് കോടക്കുന്ന് വീട്ടിൽ പരേതനായ ശിവന്റെ ഭാര്യ സുലോചന, മകൻ രഞ്ജിത് എന്നിവരാണ് കഴിഞ്ഞ രാത്രിയിൽ വീട് ഇടിഞ്ഞുവീണ് മരിച്ചത്. കിടപ്പുരോഗിയായിരുന്നു സുലോചന.
ഒറ്റമുറി വീട്ടിലായിരുന്നു സുലോചനയും മകൻ രഞ്ജിത്തും കഴിഞ്ഞിരുന്നത്. സ്വകാര്യ ബസ് കണ്ടക്ടറാണ് രഞ്ജിത്ത്. ഇന്നലെ രാവിലെ മുതൽ പ്രദേശത്ത് ശക്തമായ കാറ്റും മഴയുമായിരുന്നു. രാത്രിയിൽ വീടിൻറെ പിൻഭാഗത്തെ ചുവർ ഇടിഞ്ഞുവീഴുകയായിരുന്നു. വീട്ടിനുള്ളിൽ കിടന്നുറങ്ങുകയായിരുന്നവരാണ് മരിച്ചത്. ഫയർഫോഴ്‌സ് സ്ഥലത്തെത്തി മൃതദേഹം ആലത്തൂർ ആശുപത്രിയിലേക്ക് മാറ്റി.