പാലക്കാട്: സ്കൂള്‍ ബസിറങ്ങി റോഡ് മുറിച്ചുകടക്കുന്നതിനിടെ അതേ ബസിടിച്ച് യു.കെ.ജി വിദ്യാർഥിനി മരിച്ചു. മണ്ണാർക്കാട് നാരങ്ങപ്പറ്റ തൊട്ടിപ്പറമ്പില്‍ വീട്ടില്‍ നൗഷാദിന്റെ മകള്‍ ഹിബയാണ് (ആറ്) മരിച്ചത്. നെല്ലിപ്പുഴ ദാറുന്നജാത്ത് സ്കൂളിലെ വിദ്യാർഥിനിയാണ്.
വ്യാഴാഴ്ച വൈകീട്ട് 3.30നാണ് അപകടം. വീടിനുസമീപം സ്കൂള്‍ ബസിറങ്ങി റോഡ് മുറിച്ചുകടക്കവേ, മുന്നോട്ടെടുത്ത ബസില്തട്ടി കുട്ടി വീഴുകയും ബസ് കയറിയിറങ്ങുകയുമായിരുന്നു. കുട്ടി റോഡ് മുറിച്ച കടക്കുന്നത് ബസ് ഡ്രൈവറുടെ ശ്രദ്ധയില്‍പ്പെട്ടില്ലെന്നും മുന്നോട്ടെടുത്ത ബസ് കുട്ടിയെ ഇടിക്കുകയായിരുന്നു എന്നുമാണ് ദൃക്സാക്ഷികള്‍ പറഞ്ഞു.
read also:തളിപ്പറമ്പില്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ച മൂന്നര വയസുകാരന് അമീബിക് മസ്തിഷ്ക ജ്വരം
ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.