21
September, 2026

A News 365Times Venture

21
Monday
September, 2026

A News 365Times Venture

ഒന്നാം സമ്മാനം 10 കോടി രൂപ: മൺസൂൺ ബമ്പർ നറുക്കെടുപ്പ് നാളെ

Date:


തിരുവനന്തപുരം: ഈ വർഷത്തെ മൺസൂൺ ബമ്പർ നറുക്കെടുപ്പ് നാളെ നടക്കും. ഉച്ചയ്ക്ക് ഒന്നരയ്ക്ക് തിരുവനന്തപുരം ഗോർഖി ഭവനിൽ നടക്കുന്ന ചടങ്ങിൽ മൺസൂൺ ബമ്പർ ഒന്നാം സമ്മാനത്തിനുള്ള നറുക്കെടുപ്പ് ധനമന്ത്രി നിർവഹിക്കും. രണ്ടാം സമ്മാനത്തിനുള്ള നറുക്കെടുപ്പ് നടൻ അർജുൻ അശോകനും നിർവ്വഹിക്കും. ഓണം ബമ്പർ ടിക്കറ്റിന്റെ പ്രകാശനവും നടക്കും. ധനമന്ത്രി കെ എൻ ബാലഗോപാൽ ചലചിത്ര താരം അർജുൻ അശോകന് നൽകിയാണ് ഓണം ബമ്പറിന്റെ പ്രകാശനം നിർവഹിക്കുന്നത്.

ചടങ്ങിൽ ആന്റണി രാജു എംഎൽഎ അധ്യക്ഷനാകും. വി കെ പ്രശാന്ത് എംഎൽഎ വിശിഷ്ടാതിഥിയാകും. നികുതി വകുപ്പ് അഡീണൽ ചീഫ് സെക്രട്ടറി ഡോ.എ ജയതിലക്, ഭാഗ്യക്കുറി ക്ഷേമനിധി ബോർഡ് ചെയർമാൻ ടി.ബി.സുബൈർ, ഭാഗ്യക്കുറി വകുപ്പ് ജോയിന്റ് ഡയറക്ടർ മായാ എൻ.പിള്ള എന്നിവർ സംബന്ധിക്കും. സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ എസ്.എബ്രഹാം റെൻ സ്വാഗതവും ജോയിന്റ് ഡയറക്ടർ രാജ് കപൂർ കൃതജ്ഞതയും അർപ്പിക്കും.

ടിക്കറ്റ് വില 250 രൂപയായി നിശ്ചയിച്ച, 10 കോടി രൂപ ഒന്നാം സമ്മാനമുള്ള മൺസൂൺ ബമ്പർ നറുക്കെടുപ്പിന്റെ ഭാഗമായി 34 ലക്ഷം ടിക്കറ്റുകളാണ് വകുപ്പ് പൊതുവിപണിയിലെത്തിച്ചത്. ഇതിൽ ജൂലൈ 29ന് വൈകിട്ട് നാലുവരെയുള്ള കണക്കനുസരിച്ച് 32,90,900 ടിക്കറ്റുകൾ വിറ്റഴിച്ചു കഴിഞ്ഞു.

25 കോടി രൂപയാണ് ഇക്കുറിയും 500 രൂപ വിലയുള്ള ഓണം ബമ്പർ ടിക്കറ്റിന്റെ ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ഒരു കോടി രൂപ (20 പേർക്ക്), മൂന്നാം സമ്മാനമായ 50 ലക്ഷം രൂപ ഓരോ പരമ്പരകൾക്കും രണ്ടു വീതം സമ്മാനമെന്ന കണക്കിൽ 20 പേർക്ക് ലഭിക്കും. ഓരോ പരമ്പരയിലും 10 പേർക്കു വീതം അഞ്ചു ലക്ഷവും രണ്ടു ലക്ഷവുമാണ് യഥാക്രമം നാലും അഞ്ചും സമ്മാനങ്ങൾ. സമാശ്വാസ സമ്മാനമായി ഒൻപതു പേർക്ക് അഞ്ചു ലക്ഷം രൂപ വീതം ലഭ്യമാകും. ബിആർ 99 ഓണം ബമ്പർ നറുക്കെടുപ്പിന് 5000, 2000, 1000, 500 രൂപയുടെ നിരവധി സമ്മാനങ്ങളുമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

എനിക്ക് തെറ്റുപറ്റി, ക്ഷമിക്കണം; ഗസയിലെ സ്ഥിതി ദുരന്തപൂര്‍ണം, ന്യായീകരിക്കാനാകില്ല: ഒടുവില്‍ പ്രതികരിച്ച് എഡ്. ഷീരന്‍

വാഷിങ്ടണ്‍: ഗസയിലെ സാഹചര്യം ദുരന്തപൂര്‍ണവും ന്യായീകരിക്കാനാകാത്തതുമാണെന്ന് ബ്രിട്ടീഷ് പോപ് ഗായകന്‍ എഡ്...

പാര്‍ട്ടിയുടെ പേര് റീല്‍സ് വെട്രി കഴകം എന്നാക്കണം; വിജയ് ഇപ്പോള്‍ ജനങ്ങള്‍ക്ക് മുന്നിലാണ് അഭിനയിക്കുന്നത്: എം.കെ സ്റ്റാലിന്‍

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഡി.എം.കെ നേതാവ് എം.കെ...

യു.പിയില്‍ ബി.ജെ.പി ഭരണത്തില്‍ തകര്‍ത്തത് 151 അബേദ്ക്കര്‍ പ്രതിമകള്‍: അഖിലേഷ് യാദവ്

ലഖ്‌നൗ: ബി.ജെ.പി ഭരണകാലത്ത് ഉത്തര്‍പ്രദേശില്‍ ഡോ. ബി.ആര്‍ അംബേദ്‌റുടെ 151 പ്രതിമകള്‍...