ക്ഷേത്ര മതില്‍ ഇടിഞ്ഞുവീണ് എട്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം


മധ്യപ്രദേശ് : ക്ഷേത്ര മതില്‍ ഇടിഞ്ഞുവീണ് എട്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം. മധ്യപ്രദേശിലെ സാഗർ ജില്ലയില്‍ ഇന്ന് രാവിലെയാണ് സംഭവം. ഷാഹ്പൂരിലെ ഹർദൗള്‍ ബാബ ക്ഷേത്രത്തിലെ മതപരമായ ചടങ്ങിനിടെയാണ് അപകടമുണ്ടായത്. നിരവധി പേർക്ക് പരുക്കുണ്ട്.

read also: അര്‍ജുന്റെ കുടുംബത്തെ സന്ദര്‍ശിച്ച് മുഖ്യമന്ത്രി : ഗംഗാവാലി നദിയിലെ തിരച്ചിലിന് ആവശ്യമായ നടപടി സ്വീകരിക്കും

ഭിത്തി തകർന്നതിനെത്തുടർന്ന് അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാൻ മണ്ണുമാന്തി യന്ത്രം പ്രവർത്തിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്. സംഭവത്തില്‍ അതിയായ വേദനയുണ്ടെന്ന് മുഖ്യമന്ത്രി മോഹൻ യാദവ് പറഞ്ഞു. കുട്ടികളെ നഷ്ടപ്പെട്ട ഓരോ കുടുംബത്തിനും 4 ലക്ഷം രൂപ വീതം സർക്കാർ സഹായം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.