ഭാര്യയെയും ഭാര്യ മാതാവിനെയും യുവാവ് വെട്ടിക്കൊലപ്പെടുത്തി : സംഭവം കണ്ണൂരില്‍


കണ്ണൂര്‍: കണ്ണൂരില്‍ കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യയെയും ഭാര്യാമാതാവിനെയും യുവാവ് വെട്ടിക്കൊലപ്പെടുത്തി. കണ്ണൂര്‍ മുഴക്കുന്ന് കാക്കയങ്ങാട് തൊണ്ടംകുഴി ചെറു വോട്ട് എന്ന സ്ഥലത്ത് ഇന്ന് ഉച്ചയ്ക്ക് 1.30 ന് ആണ് സംഭവം. പനച്ചിക്കടവത്ത് പി കെ അലീമ (53), മകള്‍ സെല്‍മ (30) എന്നിവര്‍ ആണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. സെല്‍മയുടെ ഭര്‍ത്താവ് ഷാഹുല്‍ ആണ് ഇവരെ വെട്ടിയത്.

സല്‍മയുടെ 12 വയസുകാരനായ മകന്‍ ഫഹദിനും പരിക്കേറ്റിട്ടുണ്ട്. ഷാഹുലിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. ആക്രമണത്തിനിടെ ഷാഹുല്‍ ഹമീദിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പ്രതി ലഹരിക്ക് അടിമയാണെന്ന് പൊലീസ് പറയുന്നു. മൃതദേഹം പേരാവൂര്‍ ഗവ: ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.