കോളറ ബാധിച്ച്‌ യുവതി മരിച്ചു: വയനാട്ടിൽ 22കാരനും രോഗം


കല്‍പ്പറ്റ്: വയനാട് നൂല്‍പ്പുഴയില്‍ കോളറ ബാധിച്ച്‌ യുവതി മരിച്ചു. തോട്ടാമൂല കുണ്ടാണംകുന്ന് സ്വദേശി വിജില (30 ) ആണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ചയാണ് അതിസാരത്തെ തുടര്‍ന്ന് വിജില മരിച്ചത്.

read also പിണറായി കഴിയുമ്പോള്‍ മരുമകൻ റിയാസ് അധികാരത്തില്‍ വരാൻ സാമന്തരാജ്യമല്ല കേരളം: വിമർശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

ഈ പ്രദേശത്തെ 10 പേര്‍ സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതില്‍ ഒരു 22 കാരനും കോളറ സ്ഥിരീകരിച്ചു.

പൂര്‍ണമായ ജലശുചിത്വമാണ് കോളറയെ പ്രതിരോധിക്കാന്‍ വേണ്ടത്. മഴവെള്ളമോ മലിനജലമോ കുടിക്കരുത്. തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.