യുവാവിനെ തട്ടിക്കൊണ്ടുപോയി ജനനേന്ദ്രിയം നീക്കം ചെയ്ത് ലൈം​ഗികത്തൊഴിലിന് നിർബന്ധിച്ചു: 5 ട്രാൻസ്‌ജെൻഡറുകൾക്കെതിരെ കേസ്



യുവാവിനെ തട്ടിക്കൊണ്ടുപോയി ജനനേന്ദ്രിയം നീക്കം ചെയ്ത് ലൈം​ഗികത്തൊഴിലിന് നിർബന്ധിച്ചതായി പരാതി. സംഭവത്തിൽ അഞ്ച് ട്രാൻസ്‌ജെൻഡറുകൾക്കെതിരെ കേസ് എടുത്തിട്ടുണ്ട്. ചി​​ത്ര, കാ​ജ​ൽ, പ്രീ​തി, അ​ശ്വി​നി, മു​കി​ല എ​ന്നി​വ​ർക്കെതിരെയാണ് കേസ്. ബെം​ഗളൂരുവിലെ ഡി.​ജെ ഹ​ള്ളി സ്വ​ദേ​ശി​യാ​യ പതിനെട്ടുകാരനാണ് പരാതി നൽകിയത്. അം​ബേ​ദ്ക​ർ കോ​ള​ജി​ന് സ​മീ​പം ചാ​യ​ക്ക​ട ന​ട​ത്തു​ന്ന ഇയാളെ ട്രാ​ൻ​സ്ജെ​ൻ​ഡ​ർ ക​മ്യൂ​ണി​റ്റി​യി​ൽ ചേ​രാ​ൻ നി​ർ​ബ​ന്ധ​പൂ​ർ​വം ലിം​ഗമാറ്റ ശസ്ത്രക്രിയ നടത്തിയെന്നാണ് പരാതിയിൽ പറയുന്നത്.

ത​ങ്ങ​ളു​ടെ കൂ​ട്ട​ത്തി​ൽ ചേ​ർ​ന്നാ​ൽ കൂ​ടു​ത​ൽ വ​രു​മാ​ന​മു​ണ്ടാ​ക്കാ​മെ​ന്ന് പ​റ​ഞ്ഞ് പ്ര​ലോ​ഭി​പ്പി​ച്ചെങ്കിലും ഇത് നിരസിച്ചതോടെയായിരുന്നു തട്ടിക്കൊണ്ടുപോയി ലൈം​ഗി​കാ​വ​യ​വം നീക്കം ചെയ്തത്. ക​ഴി​ഞ്ഞ മൂ​ന്നു വ​ർ​ഷ​മാ​യി പ്ര​തി​ദി​നം 2000ത്തോ​ളം രൂ​പ യാ​ച​ന​യി​ലൂ​ടെ ക​ണ്ടെ​ത്തി ട്രാ​ൻ​സ്ജെ​ൻഡർ സം​ഘ​ത്തി​ന് ന​ൽ​കി​വ​രു​ക​യാ​യി​രു​ന്നു യുവാവ്. പതിവായി ചായക്കട സന്ദർശിച്ചിരുന്ന സംഘം തന്നോട് ചങ്ങാത്തത്തിലാവുകയും തുടർന്ന് മൂന്ന് വർഷം മുമ്പ് തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ടാനറി റോഡിലെ വീട്ടിലേക്ക് മാറ്റിയെന്നും പിന്നീട് ഭിക്ഷാടനത്തിന് നിർബന്ധിക്കുകയായിരുന്നെന്നും യുവാവ് പൊലീസിനോട് പറഞ്ഞു. അങ്ങനെയാണ് തനിക്ക് ഭിക്ഷാടനം നടത്തേണ്ടിവന്നതെന്നും യുവാവ് വ്യക്തമാക്കി.

ഇതിനിടെ, ജൂലൈ 12ന് യുവാവിനടുത്തെത്തിയ സംഘം, ലിം​ഗമാറ്റ ശസ്ത്രക്രിയ ചെയ്ത് പെ​ണ്ണാ​യി യാ​ച​ന​ക്കി​റ​ങ്ങി​യാ​ൽ കൂ​ടു​ത​ൽ പ​ണം സ​മ്പാ​ദി​ക്കാ​നാ​വു​മെ​ന്ന് പ​റ​ഞ്ഞ് ഇതിനായി നിർബന്ധിക്കുകയായിരുന്നു. ആവശ്യം നി​ര​സി​ച്ച​തോ​ടെ ഭീ​ഷ​ണി​പ്പെ​ടു​ത്തി തട്ടിക്കൊണ്ടുപോ​യി ഒരു വീ​ട്ടി​ലെത്തിച്ച് ദി​വ​സ​ങ്ങ​ളോ​ളം ത​ട​വി​ൽ പാ​ർ​പ്പി​ച്ച​താ​യും പ​രാ​തി​യി​ൽ പ​റ​യു​ന്നു. ത​ങ്ങ​ൾ​ക്കൊ​പ്പം യാ​ച​ന​ക്കി​റ​ങ്ങി​യി​ല്ലെ​ങ്കി​ൽ കു​ടും​ബ​ത്തെ അ​പ​ക​ട​പ്പെ​ടു​ത്തു​മെ​ന്ന് ഇവർ ഭീ​ഷ​ണി​പ്പെ​ടു​ത്തുകയും ചെയ്തു.

തുടർന്ന് മ​ർ​ദി​ക്കു​ക​യും മ​യ​ക്കു​മ​രു​ന്ന് കു​ത്തി​വയ്ക്കു​ക​യും ചെ​യ്തു. ബോ​ധം വ​ന്ന​പ്പോ​ൾ ത​ന്റെ ലൈം​ഗി​കാ​വ​യ​വം നീ​ക്കി​ പൈപ്പ് പോലുള്ള ഒരു ഉപകരണം വച്ചുപിടിപ്പിച്ചിരിക്കുന്നതായി ക​ണ്ടു. തു​ട​ർ​ന്ന് വീട്ടിനുള്ളിൽ വീണ്ടും തടവിലിട്ടു. ആഗസ്റ്റ് മൂന്നിന് ചില ആചാരങ്ങൾ നടത്തുകയും ലൈംഗികത്തൊഴിൽ ചെയ്യാൻ നിർബന്ധിക്കുകയും ചെയ്തു. ഇതിനിടെ സംഘത്തിൽ നിന്ന് രക്ഷപെട്ട 18കാരൻ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

പരാതിയിൽ, ബി.എൻ.എസിലെ സെക്ഷൻ 118(2) (മുറിവേൽപ്പിക്കുക), 127(4) (10 ദിവസത്തിലധികം തടവിൽ പാർപ്പിക്കുക), 140(4) (തട്ടിക്കൊണ്ടുപോകൽ), 351(2 ) (ഭീഷണിപ്പെടുത്തൽ), 351(3) (മരണമോ ഗുരുതര പരിക്കോ ഉണ്ടാക്കുന്ന തരത്തിലുള്ള പ്രവൃത്തിയിലൂടെ ഭീഷണിപ്പെടുത്തൽ), 3(5) (പൊതു ഉദ്ദേശ്യത്തോടെയുള്ള ക്രിമിനൽ പ്രവൃത്തി) എന്നിവ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.