കോൺഗ്രസ് ഒരുങ്ങുന്നത് തീക്കളിക്ക്, ‘പിടിച്ചെടുക്കൽ’ തന്ത്രത്തിന്റെ ചരിത്ര വഴികൾ



ജമ്മു കശ്മീർ നിയമസഭാ തിരഞ്ഞെടുപ്പിനു ഒരുങ്ങുകയാണ്. എന്നാൽ ജമ്മുവിലെ വിജയം രാജ്യത്തിൻ്റെ മറ്റ് ഭാഗങ്ങളിൽ ‘അവകാശം’ ഉന്നയിക്കാൻ കോൺഗ്രസിനെ സഹായിക്കുമെന്ന വിവാദ പ്രതാവനയുമായി പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ഏത് വിധേനയും ‘പിടിച്ചെടുക്കുക’യെന്ന പാർട്ടിയുടെ മനോഭാവത്തിന്റെ കൂടി പ്രതിഫലനമാണ് ഖാർഗെയുടെ പ്രസ്താവന എന്നാണ് വിലയിരുത്തപ്പെടുന്നത്. ഭരണം തങ്ങളുടെ കൈക്കലാക്കാൻ ഇതേ കാഴ്ചപ്പാടാണ് കോൺഗ്രസ് തങ്ങളുടെ ചരിത്രത്തിലൂടനീളം പുലർത്തിയതെന്നു തിരിഞ്ഞുനോക്കിയാൽ നമുക് കാണാം.

അധികാരം നിലനിർത്താൻ വേണ്ടി രാജ്യത്തിന്റെ ഐക്യത്തേയും സുരക്ഷയേയും കോൺഗ്രസ് കുതുരിക്കൊടുത്തുവെന്നതിനു നിരവധി ഉദാഹരണം ചരിത്രത്തിലുണ്ട്. അധികാരം നേടാനായി എന്ത് തന്ത്രവും പയറ്റുകയെന്നതാണ് തുടക്കം മുതൽ കോൺഗ്രസ് നടപ്പാക്കിക്കൊണ്ടിരുന്നത് എന്നാണ് പൊതുവെ ഉയരുന്ന ആക്ഷേപം. ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിലുടനീളം കോൺഗ്രസ് ഇത്തരത്തിൽ പ്രവർത്തിച്ച നിരവധി സംഭവങ്ങൾ കണ്ടെത്താനാകും.

read also: പ്രതിശ്രുത വരനെ വിവാഹ ദിവസം കൈയിലെ ഞരമ്പ് മുറിച്ച് രക്തം വാര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തി

ജനാധിപത്യ സ്ഥാപനങ്ങളെ ദുർബലപ്പെടുത്തി, 1975 ൽ അടിയന്തരാവസ്ഥ നടപ്പിലാക്കിയത് മുതൽ ഭരണത്തിലിരിക്കെ അധികാരം തങ്ങളിലേക്ക് കേന്ദ്രീകരിച്ചത് വരെയുള്ള കാര്യങ്ങൾ പാർട്ടിയുടെ സ്വേച്ഛാധിപത്യ നിലപാടിന്റെ ഉദാഹരണങ്ങളാണ്. വിഭജന നയങ്ങൾ നടപ്പാക്കി ഭിന്നിപ്പും അശാന്തിയും വിതച്ച് കൊണ്ടാണ് കോൺഗ്രസ് സമുദായങ്ങൾക്കിടയിലും പ്രദേശങ്ങളിലും തങ്ങളുടെ ആധിപത്യം സ്ഥാപിക്കാൻ ശ്രമിച്ചത്.

https://www.instagram.com/reel/C-9u-0GPaSI/?utm_source=ig_web_copy_link
ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370, 35 എ എന്നിവ അടിച്ചേൽപ്പിച്ചത് ഇതിനുള്ള മികച്ച ഉദാഹരണമാണ്. സംസ്ഥാനത്തിന് പ്രത്യേക പദവി നൽകിക്കൊണ്ട് ചില വോട്ടുബാങ്കുകളെ പ്രീണിപ്പിക്കുകയെന്ന ലക്ഷ്യമാണ് കോൺഗ്രസിനുണ്ടായിരുന്നത്. പ്രദേശത്തെ തങ്ങളുടെ കാൽക്കീഴിൽ നിലനിർത്തുകയെന്ന ലക്ഷ്യമുണ്ടായിരുന്ന കോൺഗ്രസ് വിഘടനവാദവും തീവ്രവാദവും മേഖലയിൽ അശാന്തി പരത്തിയപ്പോഴും പ്രത്യേക പദവി റദ്ദ് ചെയ്യാൻ വിമുഖത കാണിച്ചു. അസ്ഥിരമായ പ്രദേശങ്ങളുടെ നിയന്ത്രണം കൈപ്പിടിയിലാക്കാനുള്ള കോൺഗ്രസിന്റെ തന്ത്രമായിരുന്നു ഇതിനു പിന്നിൽ.

ചിലരുടെ നേട്ടത്തിന് വേണ്ടി മാത്രം വൻ തോതിൽ ഭൂമിയും സ്വത്തുക്കളും സ്വന്തമാക്കുന്ന വഖബ് ബോർഡിന്റെ പ്രവർത്തന രീതി തന്നെയാണ് കോൺഗ്രസും പിന്തുടരുന്നെതെന്ന ആക്ഷേപമുണ്ട്. ജമ്മു കാശ്മീരിൽ വിജയിച്ചാൽ രാജ്യത്തിൻ്റെ മറ്റ് ഭാഗങ്ങളിൽ അവകാശം ഉന്നയിക്കാമെന്ന ഖാർഗെയുടെ പരാമർശത്തിന് പിന്നിൽ സംസ്ഥാനത്തിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കുകയെന്ന ലക്ഷ്യം കൂടിയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഇന്ത്യൻ രാഷ്ട്രീയത്തിൽ തന്നെ വളരെ വലിയ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിവെച്ച ഒന്നാണ് ജമ്മുവിന്റെ പ്രത്യേക പദവി. ജമ്മു കാശ്മീരിന്റെ തനതായ സ്വത്വം നിലനിർത്താനാണ് പ്രത്യേക പദവി നിലനിർത്തിയത് എന്നായിരുന്നു കോൺഗ്രസ് ഉയർത്തിയ വാദം. എന്നാൽ മേഖലയിൽ വിഘടനവാദവും തീവ്രവാദവും വളരാൻ മാത്രമാണ് കാരണമായതെന്നു ചൂണ്ടിക്കാട്ടി 2019-ൽ നരേന്ദ്ര മോദി സർക്കാരാണ് പ്രത്യേക പദവി റദ്ദാക്കി.
യുപിഎ സർക്കാരിൻ്റെ ഭരണകാലത്ത് അവർ തീവ്രവാദത്തോട് പുലർത്തിയ മൃദുസമീപനമാണ് മേഖലയിൽ ഭീകരവാദം ശക്തിപ്പെടാൻ കാരണമായതെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.

അതുകൊണ്ട് തന്നെ ഖാർഗെയുടെ പരാമർശം ജമ്മു കാശ്മീർ നിയമസഭ തിരഞ്ഞെടുപ്പിലെ വിജയം മാത്രം ലക്ഷ്യം വെച്ചുള്ളതല്ല, മറിച്ച് ദേശീയ സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്തും രാഷ്ട്രീയ നേട്ടം കൊയ്യുക എന്ന ലക്ഷ്യത്തിന്റെ കൂടി ഭാഗമായാണെന്നും ഈ തിരഞ്ഞെടുപ്പിൽ മറ്റൊരു തീക്കളിക്കാണ് കോൺഗ്രസ് ഒരുങ്ങുന്നതെന്നും വിമർശകർ പറയുന്നു.